- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരുവ് നായ ആക്രമണം; വ്യവസായി പരാഗ് ദേശായി അന്തരിച്ചു
അഹമ്മദാബാദ്: തെരുവ് നായ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന വ്യവസായി പരാഗ് ദേശായി അന്തരിച്ചു. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് 49കാരനായ പരാഗ് ദേശായി. ഒക്ടോബർ 15നാണ് ദേശായിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോൾ വസതിക്ക് പുറത്തു വച്ചാണ് പരാഗ് ദേശായി തെരുവ് നായ്ക്കളുടെ ആക്രമണം നേരിട്ടത്. നായ്ക്കളെ തുരത്താൻ ശ്രമിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ ദേശായിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഞായറാഴ്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
30 വർഷത്തിലധികം സംരംഭകത്വ പരിചയമുള്ള ദേശായി, കമ്പനിയുടെ ഇന്റർനാഷണൽ ബിസിനസ്, സെയിൽസ്, മാർക്കറ്റിങ് എന്നിവയ്ക്ക് നേതൃത്വം നൽകി വ്യക്തി കൂടിയാണ്. ഭാര്യ വിദിഷ. മകൾ പരിഷ.
Next Story