- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി; ഇത്തവണയും ദീപാവലി ആഘോഷം സൈനികർക്കൊപ്പം; നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ലെപ്ചയിലെത്തി
ന്യൂഡൽഹി: ഇത്തവണയും പതിവു തെറ്റിക്കാതെ ദീപാവലി ആഘോഷിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ധീര സൈനികർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. ഹിമാചൽ പ്രദേശിലെ ലെപ്ചയിൽ രാജ്യത്തെ ധീര സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. അതിനായി മോദി ഞായറാഴ്ച രാവില തന്നെ ലെപ്ചയിൽ എത്തി. തുടർന്ന് സൈനികളുമായി സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
ദീപാവലി ആഘോഷിക്കുന്ന രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. ഈ ആഘോഷം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകട്ടെ, മോദി എക്‌സിൽ കുറിച്ചു.
2014ൽ പ്രധാനമന്ത്രിയായി ആദ്യം ചുമതലയേറ്റതിനുശേഷം അദ്ദേഹത്തിന്റെ ദീപാവലി ആഘോഷങ്ങളെല്ലാം സൈനികർക്കൊപ്പാണ്. ഇത് ഒമ്പതാം തവണയാണ് അതിർത്തിയിലെ സൈനികർക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്.
2014ൽ ആദ്യം സിയാചിൻ മലനിരകളിലെ സൈനികർക്കൊപ്പമായിരുന്നു പ്രധാനമന്ത്രി, അതിനുശേഷം 2015 പഞ്ചാബിലൂം, പിന്നീട് ഹിമാചൽ പ്രദേശിലെ ഇന്ത്യ- ചൈന ബോർഡർ, കശ്മീർ ഗുരേസ്, സെക്ടർ, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ രജൗരി, ജയ്സൽമേർ, നൗഷേര, കാർഗിൽ എന്നിവിടങ്ങളിലായാണ് ഇതിനു മുമ്പ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്.
രാഷ്ട്രപതി ദ്രൗപതീ മുർമുവും എക്സിലൂടെ ആശംസകൾ അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും സമൃദ്ധിയുണ്ടാകട്ടെ എന്നായിരുന്നു ഇരുവരുടേയും ആശംസ. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ദീപാവലി ആശംസകൾ അറിയിച്ചു. എന്റെയും പാർട്ടിയിലെ മറ്റ് നേതാക്കളുടെയും പ്രവർത്തകരുടേയും ദീപാവലി ആശംസകൾ. ഈ ആഘോഷം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും സമ്മാനിക്കട്ടെ, ഖാർഗെ കുറിച്ചു. ഇവർക്കു പുറമെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ദീപാവലി ആശംസകൾ പങ്കുവച്ചു.