ചെന്നൈ: പ്രായപൂർത്തിയാക്കാത്ത ആൺകുട്ടിയുമായി ഒളിച്ചോടിയ അദ്ധ്യാപിക അറസ്റ്റിൽ. പോക്സോ കേസ് ചുമത്തിയാണ് പൊലീസ് അദ്ധ്യാപികയെ അറസ്റ്റു ചെയ്തത്. സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയായ 32 കാരിയാണ് അറസ്റ്റിലായത്. ഇവർ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭർത്താവുമായി വേർപിരിഞ്ഞിരുന്നു. 17 കാരനായ വിദ്യാർത്ഥിയുമായി ഇവർ പ്രണയത്തിലായിരുന്നതായി പൊലീസ് പറയുന്നു.

17 കാരനെ കാൺമാനില്ലായെന്ന പരാതിയിൽപൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ തമ്മിൽ പ്രണയത്തിലായിരുന്നതായും ഒളിച്ചോടിയതായും പൊലീസുകാർക്കും വീട്ടുകാർക്കുംമനസ്സിലാകുന്നത്. രാവിലെ സ്‌കൂളിൽ പോയ കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്താതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അദ്ധ്യാപികയും അന്നേ ദിവസം സ്‌കൂളിൽ എത്തിയട്ടില്ലായെന്ന് കണ്ടെത്തുകയായിരുന്നു. ഇരുവരുടെ മൊബൈൽ നെറ്റ്‌വർക്ക് പരിശോധിച്ച് അവിടെ എത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ ഞങ്ങൾ വിനോദയാത്ര വന്നതായിരുന്നുവെന്നും നേരത്തെ പ്ലാൻ ചെയ്തിരുന്നുവെന്നും മറ്റൊരു ബന്ധവും വിദ്യാർത്ഥിയുമായി ഇല്ലായെന്നും യുവതി പറഞ്ഞു. തുടർന്ന് അദ്ധ്യാപികക്കെതിരെ പൊലീസ് പോക്സോ കേസെടുക്കുകയായിരുന്നു.