- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹോംസ്റ്റേ നടത്തിപ്പുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സ്ത്രീയുൾപ്പെടെ അഞ്ച് പേർ പിടിയിൽ
ആഗ്ര: ആഗ്രയിൽ ഹോംസ്റ്റേ നടത്തി വരികയായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ സ്ത്രീയുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. തന്റെ നഗ്‌ന ദൃശ്യങ്ങൾ സംഘം പകർത്തിയിരുന്നുവെന്നും ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തതെന്നും ഇരയായ യുവതി പൊലീസിനോട് പറഞ്ഞു.
യുവതിയെ സംഘം നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും അക്രമണത്തിന് ശേഷം തലയിൽ ചില്ല് ഗ്ലാസ് കൊണ്ട് അടിക്കുകയായിരുന്നുവെന്നും പരാതിക്കാരി പറയുന്നു. സഹായത്തിനായി യുവതി അപേക്ഷിക്കുന്ന വിഡിയോയും ഇതിന് പിന്നാലെ പുറത്തു വന്നിരുന്നു.
ശനിയാഴ്ച രാത്രിയോടെ യുവതി പൊലീസിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഇവരെ പിടികൂടി. എല്ലാവരും ആഗ്ര സ്വദേശികൾ ആണ്. സംഭവത്തിന് പിന്നാലെ ഹോംസ്റ്റേ പൊലീസ് സീൽ ചെയ്തു.
സംഭവത്തിൽ പ്രതികൾക്കെതിരെ ബലാത്സംഗം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.