- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ക്രിക്കറ്റ് പ്രേമികളെല്ലാം റിവാബയ്ക്കായി വോട്ട് ചെയ്യണം' ; ഭാര്യയ്ക്കായി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങി രവീന്ദ്ര ജഡേജ; ഗുജറാത്തി ഭാഷയിൽ റിവാബയ്ക്കായി വോട്ടഭ്യർത്ഥിച്ച് ക്രിക്കറ്റ് താരം
അഹമ്മദാബാദ്:ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോൾ താര മണ്ഡലമെന്ന ശ്രദ്ധയിലേക്ക് ഉയരുകയാണ് ജാംനഗർ നോർത്ത്.മത്സരിക്കുന്ന സ്ഥാനാർത്ഥി താരപ്രഭാവമുള്ള ആളല്ലെങ്കിലും ഭർത്താവ് അങ്ങനെയല്ല.ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഭാര്യ റിവാബയ്ക്കായി വോട്ട് ചോദിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റർ രവീന്ദ്ര ജഡേജയാണ്.ഇപ്പോൾ ഗുജറാത്തി ഭാഷയിൽ തയ്യാറാക്കിയ വീഡിയോയിലൂടെ ജഡേജ റിവാബയ്ക്കായി വോട്ട് തേടിയിരിക്കുകയാണ്.എല്ലാ ക്രിക്കറ്റ് പ്രേമികളും റിവാബയ്ക്കായി വോട്ട് ചെയ്യണമെന്നാണ് താരത്തിന്റെ അഭ്യർത്ഥന താരം പറഞ്ഞു.വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
જામનગર ના મારા તમામ મિત્રો ને મારુ દીલ થી આમંત્રણ છે. જય માતાજી???????? pic.twitter.com/olZxvYVr3t
- Ravindrasinh jadeja (@imjadeja) November 13, 2022
ജാംനഗർ നോർത്തിൽ ബിജെപി ടിക്കറ്റിലാണ് റിവാബ ജഡേജ മത്സരിക്കുന്നത് മത്സരിക്കുന്നത്.നിലവിലെ എംഎൽഎ ധർമേന്ദ്ര സിങ് മേരുഭയെ മാറ്റിയാണ് ബിജെപി റിവാബയ്ക്ക് അവസരം നൽകിയത്.കർണി സേനയുടെ വനിത വിഭാഗം മേധാവിയായിരുന്ന റിവാബ 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിലെത്തുന്നത്.റിവാബ ജഡേജയുടെ ആദ്യ രാഷ്ട്രീയ പോരാട്ടം കൂടിയാണ് ജാംനഗർ നോർത്തിലേത്.നേരത്തേ റിവാബയ്ക്ക് സീറ്റ് നൽകിയ ബിജെപി നേതൃത്വത്തിനു നന്ദി പറഞ്ഞുകൊണ്ടും രവീന്ദ്ര ജഡേജ രംഗത്തെത്തിയിരുന്നു.
വരും ദിവസങ്ങളിൽ ഭാര്യയ്ക്കായി താര പ്രചാരകന്റെ റോളിൽ രവീന്ദ്ര ജഡേജ പരസ്യമായി രംഗത്തിറങ്ങുമെന്നാണ് വിവരം.ഗുജറാത്ത് രാജ്കോട്ടിലെ ആത്മീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയ റിവാബ കോൺഗ്രസ് നേതാവായ ഹരി സിങ് സോളങ്കിയുടെ മരുമകളാണ്.2016ലായിരുന്നു ഇവർ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ വിവാഹം കഴിച്ചത്.
മറുനാടന് മലയാളി ബ്യൂറോ