ജയ്പുർ: ഇന്ത്യയിലായിരുന്നെങ്കിൽ യേശു ക്രിസ്തു ഒരിക്കലും ക്രൂശിക്കപ്പെടില്ലായിരുന്നെന്ന് ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മന്മോഹൻ വൈദ്യ. ജയ്പുർ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ പാനൽ ചർച്ചയിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.

'മുസ്ലിങ്ങളും ക്രിസ്ത്യാനികളും ആർഎസ്എസ് ശാഖകളിലേക്ക് വരുന്നുണ്ട്. ഹിന്ദുക്കളായ ഞങ്ങൾ മതപരിവർത്തനങ്ങളിൽ വിശ്വസിക്കുന്നില്ല. അതിനാൽ, അവർ അവരുടെ വിശ്വാസംതന്നെ പിന്തുടരുന്നു. യേശുക്രിസ്തു ഇന്ത്യയിലായിരുന്നെങ്കിൽ ഒരിക്കലും ക്രൂശിക്കപ്പെടുമായിരുന്നില്ല', അദ്ദേഹം പറഞ്ഞു.

ഇവിടെയുള്ള മറ്റു മതങ്ങളിലുള്ള 99 ശതമാനം ആളുകളും മതംമാറിയവരാണ്. ഇൻഡോനേഷ്യയിലെ മുസ്ലിങ്ങൾക്ക് അവരുടെ മതം മാറിയതിന് ശേഷവും രാമനെ അവരുടെ പൂർവ്വികനായി കണക്കാക്കാൻ കഴിയുമെങ്കിൽ, ഇവിടെയുള്ള ആളുകൾക്കും അത് ചെയ്യാൻ കഴിയുമെന്നും മന്മോഹൻ വൈദ്യ പറഞ്ഞു