ഗുവാഹത്തി: ഭർത്താവിനെ ഉപേക്ഷിച്ച് ഫേസ്‌ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാൻ വേണ്ടി മതം മാറി ഇസ്ലാമായ ആസാമിലെ യുവ എംഎൽഎ വീണ്ടും മതം മാറി. ഇത്തവണ ഹിന്ദു മതത്തിലേക്ക് തന്നെയാണ് കോൺഗ്രസ് എംഎൽഎയായ റുമി നാഥ് മതം മാറിയത്. ബോർഖലയിലെ ശ്രീ ശ്രീ ലോക്‌നാഥ് ബാബ ക്ഷേത്ത്രിൽ വച്ചാണ് റുമി നാഥ് ഹിന്ദു മതം സ്വീകരിച്ചത്. 36കാരിയായ റുമി നാഥ് നേരത്തെ ഭർത്താവിനെ ഉപേക്ഷിച്ചായിരുന്നു ഫേസ്‌ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ചത്.

റുമിനാഥിന്റെ രണ്ടാം വിവാഹം  ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. റുമിയെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ഭർത്താവായിരുന്ന രാകേഷ് സിങ് പരാതിപ്പെട്ടപ്പോൾ പത്ത് ദിവസങ്ങൾക്ക് ശേഷം എംഎൽഎ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ഇസ്ലാം മതവിശ്വാസിയായ ഒരാളെ താൻ വിവാഹം ചെയ്തു എന്ന് പോസ്റ്റിട്ടാണ് റുമി അന്ന് രംഗത്തെത്തിയത്. സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന സാക്കിൽ ഹുസൈൻ(27) എന്നയാളെയാണ് വിവാഹം ചെയ്തത്. തന്റെ വിവാഹത്തിന്റെ വീഡിയോ ക്ലിപ്പിംഗും റുമി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. റുമിക്ക് ആദ്യ വിവാഹത്തിൽ രണ്ട് വയസ്സുള്ള മകളുണ്ട്.

2012ൽ കുപ്രസിദ്ധ കാർ മോഷ്ടവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊതു സ്ഥലത്ത് വച്ച് റുമി നാഥിനെ അക്രമികൾ കയ്യേറ്റം ചെയ്തതും വാർത്തയായിരുന്നു. റുമിയെയും രണ്ടാം ഭർത്താവ് ജാക്കി ജാക്കിറിനെയും കരിംഗഞ്ച് നഗരത്തിൽ വച്ചാണ് അക്രമികൾ കൈകാര്യം ചെയ്തത്. ഈ കേസിൽ റുമി പിന്നീട് അറസ്റ്റിലാകുകയും ചെയ്തിരുന്നു.

മോഷ്ടിച്ച കാറുകൾക്ക് വ്യാജ പാസ്സുകൾ നിർമ്മിക്കാൻ ഒത്താശ ചെയ്‌തെന്ന കുറ്റത്തിമായിരുന്നു ഇവർക്കെതിരെ ചുമത്തിയത്. ഈ കേസിൽ മുഖ്യപ്രതി അമിത് ചൗഹാൻ എന്നയാളായിരുന്നു. ഇയാൾക്കെതിരെ ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങി പ്രമുഖ നഗരങ്ങളിലായി 3000ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2010ലാണ റുമി നാഥ് കോൺഗ്രസിൽ ചേരുന്നത്. 2012ലായിരുന്നു റുമിയുടെ റണ്ടാം വിവാഹം. അതിനുശേഷം ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ പുറത്തുവരികയും റുമി ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകുകയും തുടർന്ന് ഇയാൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു.