- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
700ലധികം പോസ്റ്റ്മോർട്ടം നടത്തിയ സന്തോഷി ദുർഗയ്ക്ക് അയോധ്യയിലേക്ക് ക്ഷണം
റായ്പൂർ: ഛത്തീസ്‌ഗാർഹിൽ 700ലധികം പോസ്റ്റ്മോർട്ടം നടത്തിയ 35 കാരി സന്തോഷി ദുർഗയ്ക്ക് അയോധ്യയിലെ രാം ലല്ല പ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണം. രാം നന്ദിർ ട്രസ്റ്റിന്റേയാണ് ക്ഷണക്കത്ത് ലഭിച്ചത്. നർഹർപൂർ പ്രൈമറി ഹെൽത്തിൽ ജീവൻ ദീപ് കമ്മിറ്റിയിൽ 18 വർഷത്തോളമായി സന്തോഷി ദുർഗ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 700ലധികം പോസ്റ്റ്മോർട്ടം ഈ കാലഘട്ടത്തിൽ ഇവർ ചെയ്തിട്ടുണ്ട്. അയോധ്യയിൽ നിന്ന് വിളിക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നും ശ്രീരാമൻ ക്ഷണക്കത്ത് അയച്ച് തന്നെ വിളിച്ചതാണെന്നും സന്തോഷി ദുർഗ പ്രതികരിച്ചു.
കത്ത് കിട്ടിയപ്പോൾ താൻ ഞെട്ടിപ്പോയെന്നും തന്റെ കണ്ണുകളിൽ നിന്ന് സന്തോഷാശ്രുക്കൾ ഒഴുകിയെന്നും അവർ പറഞ്ഞു. ക്ഷണക്കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവർ നന്ദിയും പറഞ്ഞു. ജനുവരി 18 ന് നർഹർപൂരിൽ നിന്ന് പുറപ്പെടാനും അയോധ്യയിലെ പ്രാൺ പ്രതിഷ്ഠാ പരിപാടിയിൽ പങ്കെടുക്കുമെന്നും നർഹർപൂരിലെ ജനങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കുമെന്നും അവർ പറഞ്ഞു.
സിവിലിയൻ അവാർഡ് ജേതാക്കൾ, സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസുമാർ, രാമക്ഷേത്ര സമരത്തിനിടെ മരിച്ച കർസേവകരുടെ കുടുംബാംഗങ്ങൾ എന്നിവർ അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു. രാംലല്ലയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകർക്കും ക്ഷണം ഉണ്ടാകും.
മരിച്ച കർസേവകരുടെ കുടുംബാംഗങ്ങൾ, രാമക്ഷേത്ര പ്രസ്ഥാനത്തിൽ ഉൾപ്പെട്ട നേതാക്കളുടെ ബന്ധുക്കൾ, അഭിഭാഷകരുടെ സംഘം, ഹിന്ദു സന്യാസിമാർ, നേപ്പാളിലെ സന്യാസി സമൂഹത്തിൽ നിന്നുള്ള വ്യക്തികൾ, ജൈന, ബുദ്ധമതക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.