- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശാരദ ചിട്ടിതട്ടിപ്പ് കേസിൽ പി.ചിദംബരത്തിന്റെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടി; മുൻ സിപിഎം എംഎൽഎയുടെ സ്വത്തുക്കളും പിടിച്ചെടുത്തു
ന്യൂഡൽഹി: ശാരദാചിറ്റ് ഫണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുൻകേന്ദ്രധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ഉൾപ്പെടെയുള്ളവരുടെ ആറുകോടിയിലധികം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. ബംഗാളിലെ സിപിഎം. മുൻ എംഎൽഎ. ദേബേന്ദ്രനാഥ് ബിശ്വാസ്, അസം മുന്മന്ത്രി അന്തരിച്ച അഞ്ജൻദത്ത എന്നിവരുടെയടക്കം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
നളനി ചിദംബരം, മുൻ സി പി എം എം എൽ എ ദേവേന്ദ്രനാഥ് ബിശ്വാസ്, അസം മന്ത്രി അഞ്ജാൻ ദത്ത എന്നിവരുടെ ചേർന്നുള്ള 6.3 കോടി വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇതിൽ 3 കോടിയുടെ സ്ഥാവര സ്വത്തും മറ്റൊരു 3.3 കോടിയുടെ ജംഗമസ്വത്തുക്കളുമാണ്. ഈ കേസുമായി ബന്ധപ്പെട്ട് 600 കോടി രൂപയുടെസ്വത്തുക്കൾ ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഈ സ്വത്തുക്കൾ കണ്ടുകെട്ടിയത്. ഏതാണ്ട് 3000 കോടിയലധികം രൂപയുടെ തട്ടിപ്പ് നടന്ന ശാരദാ ചിട്ടിഫണ്ട് കേസിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അടക്കമുള്ളവർക്കെതിരെ വൻ ആരോപണങ്ങൾ ഉയർന്നിരുന്നു.
ന്യൂസ് ഡെസ്‌ക്