- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ നായകൻ ഇനി 'സിനിമ താരം'; ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ശിഖർ ധവാൻ; സൊനാക്ഷി സിൻഹ, ഹ്യുമ ഖുറേഷി എന്നിവർക്കൊപ്പം 'ഡബിൾ എക്സൽ'
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ശിഖർ ധവാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. സൊനാക്ഷി സിൻഹ, ഹ്യുമ ഖുറേഷി എന്നിവർക്കൊപ്പം 'ഡബിൾ എക്സൽ' എന്ന സിനിമയിലാണ് ശിഖർ ധവാൻ അഭിനയിക്കുന്നത്. സിനിമയിൽ അതിഥി താരമായാണ് ധവാൻ എത്തുന്നതെന്നാണു വിവരം.
ഹ്യുമ ഖുറേഷിയ്ക്കൊപ്പം നൃത്തം ചെയ്യുന്ന ധവാന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സിനിമ കൈകാര്യം ചെയ്യുന്ന വിഷയം തന്നെ ഏറെ സ്വാധീനിച്ചെന്നു ധവാൻ പ്രതികരിച്ചു. '' ഇങ്ങനെയൊരു സിനിമയിൽ അവസരം വന്നപ്പോൾ ഞാൻ കഥ കേട്ടുനോക്കി. അത് എന്നെ വളരെയേറെ സ്വാധീനിച്ചു. സമൂഹത്തിനുള്ള മികച്ചൊരു സന്ദേശം സിനിമയിലുണ്ട്.'' ശിഖർ ധവാൻ പ്രതികരിച്ചു.
സത്രം രാമനി സംവിധാനം ചെയ്യുന്ന സിനിമ വണ്ണം കൂടിയ രണ്ടു സ്ത്രീകളുടെ സ്വപ്നങ്ങളുടെ കഥയാണു പറയുന്നത്. നവംബർ നാലിനാണു റിലീസ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നതു ശിഖർ ധവാനാണ്. ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.
.'ശിഖർ ധവാന് എല്ലായ്പ്പോഴും അഭിനേതാക്കളോട് വലിയ ബഹുമാനമുണ്ടായിരുന്നു, ഈ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ശിഖർ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ കരുതുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ സമീപിച്ചു. ഇതൊരു മുഴുനീള വേഷമാണ്, ഒരു അതിഥി വേഷമല്ല. ഈ വർഷം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു'.- അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.
കഴിഞ്ഞ വർഷം അക്ഷയ് കുമാറിന്റെ രാം സേതുവിന്റെ സെറ്റിൽ ധവാൻ എത്തിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഒപ്പം ജാക്വലിൻ ഫെർണാണ്ടസും നുഷ്രത്ത് ബറൂച്ചയും ഉണ്ടായിരുന്നു. ഇതോടെയാണ് ക്രിക്കറ്റ് താരം സിനിമയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങൾ പരന്നത്. ധവാനും അക്ഷയും അടുത്ത സുഹൃത്തുക്കളാണ്. അതിനാലാണ് ധവാൻ അദ്ദേഹത്തെ സെറ്റിൽ സന്ദർശിച്ചത്.
ന്യൂസ് ഡെസ്ക്