- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ മഹാരാഷ്ട്രയിൽ പൊതു അവധി പ്രഖ്യാപിക്കണം: മുഖ്യമന്ത്രി ഷിൻഡെക്ക് ബിജെപി എംഎൽഎയുടെ കത്ത്
മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ മഹാരാഷ്ട്രയിൽ പൊതു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ബിജെപി എംഎൽഎ. ജനങ്ങൾക്ക് സമാധാനമായി അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം കാണേണ്ടതുണ്ടെന്നും സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. ബിജെപി എംഎൽഎയായ അതുൽ ഭട്ഖൽക്കറാണ് ആവശ്യവുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് കത്തും കൈമാറിയിരുന്നു.
സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും 22ന് അവധി ബാധകമായിരിക്കുമെന്നും ഭട്ഖൽക്കർ പറഞ്ഞു. ജനുവരി 22 ന് ഉച്ചയ്ക്ക് 12.20 ന് പുതുതായി നിർമ്മിച്ച ക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രതിഷ്ഠ നടക്കുമെന്ന് തിങ്കളാഴ്ച ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞിരുന്നു.
ക്ഷണം ലഭിച്ചിട്ടില്ലെന്ന ശിവസേനയുടെ പ്രതികരണത്തിന് രാമഭക്തർക്കാണ് ക്ഷണക്കത്ത് നൽകിയിരിക്കുന്നത് ക്ഷേത്രത്തിലെ മുഖ്യപൂജാരി സത്യേന്ദ്ര ദാസ് പറഞ്ഞിരുന്നു. ശ്രീരാമനെ ബിജെപി ലോക് സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുമെന്ന ശിവസേനയുടെ പ്രതികരണം രാമനേയും രാമഭക്തരേയും അപമാനിക്കുന്നതാണെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു.
മറുനാടന് ഡെസ്ക്