- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെരിപ്പുകൾ കൊണ്ടുപോകാൻ സർക്കാർ ആശുപത്രിയുടെ ആംബുലൻസ്; രാജസ്ഥാനിൽ ഡ്രൈവറെ പിരിച്ചു വിട്ടു; നടപടി ആംബുലൻസിന്റെ യാത്ര സമൂഹമാധ്യമങ്ങളിൽ വൈറലയാതിന് പിന്നാലെ
ദൗസ: രാജസ്ഥാനിലെ ദൗസ സർക്കാർ ആശുപത്രി ആംബുലൻസിൽ ചെരിപ്പുകൾ കയറ്റിക്കൊണ്ടുവന്നതിനെ തുടർന്ന് ഡ്രൈവറെ പിരിച്ചു വിട്ടു. ജയ്പൂരിൽ നിന്ന് ദൗസയിലേക്ക് വലിയ ചാക്കുകൾ നിറയെ ചെരിപ്പുകളുമായി ആംബുലൻസ് യാത്രതിരിക്കുകയായിരുന്നു.ഈ യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് ഡ്രൈവർക്കെതിരെ നടപടി വന്നത്.
ആംബുലൻസ് ഡ്രൈവറെ നിയമിച്ചത് സന്നദ്ധ സംഘടനയാണെന്നും ഇയാളെ പുറത്താക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതായും ദൗസ സർക്കാർ ആശുപത്രി പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ ഡോ. ശിവറാം മീണ പറഞ്ഞു. വിഷയം ഗുരുതരമാണെന്നും അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story