- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്റെ സൂത്രധാരൻ പിടിയിൽ; അധോലോക സംഘാംഗമായ ഗോൾഡി ബ്രാർ പിടിയിലായത് അമേരിക്കയിൽ
അഹമ്മദാബാദ് :പഞ്ചാബി ഗായകനും നടനുമായിരുന്ന സിദ്ദു മൂസേവാലയുടെ കൊലപാതകത്തിൽ സൂത്രധാരനായ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ പിടിയിൽ.ഇത് സംബന്ധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്ഥിരീകരണമുണ്ടായത്.കാനഡ തട്ടകമാക്കിയ അധോലോക സംഘത്തിലെ അംഗമാണ് പിടിയിലായ ഗോൾഡി ബ്രാറെന്നും ഇയാളെ അമേരിക്കയിൽ കസ്റ്റഡിയിലെടുത്തതായി വെള്ളിയാഴ്ച രാവിലെ സ്ഥിരീകരണം ലഭിച്ചുവെന്നാണ് മൻ പറഞ്ഞത്.
ഗുജറാത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു മൻ വാർത്താസമ്മേളനത്തിൽഗോൾഡി ബ്രാറിനെ പിടികൂടിയ വിവരം അറിയിച്ചത്.നേരത്തേ മൂസേവാലയുടെ കൊലപാതകത്തിലെ അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന് ആം.ആദ്മി സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ആക്ഷേപം ഉയർന്നിരുന്നു.കോൺഗ്രസും മൂസേവാലയുടെ കുടുംബവും ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു.
കാനഡ ആസ്ഥാനമാക്കിയുള്ള ഗുണ്ടാസംഘത്തിന്റെ തലവനായ ലോറൻസ് ബിഷ്ണോയിയുടെ അടുത്ത സഹായിയാണ് ഇപ്പോൾ പിടിയിലായിട്ടുള്ള ബ്രാർ.ലോറൻസ് ഇപ്പോൾ തീഹാർ ജയിലിൽ തടവിലാണ്. മൂസേവാല കൊലക്കേസിൽ ലോറൻസിനും പങ്കുണ്ടെന്നാണ് പൊലീസിന്റെ അനുമാനം.
ഈ വർഷം മെയ് 29 നാണ് സിദ്ദു മൂസേവാല എന്നറിയപ്പെടുന്ന പഞ്ചാബി ഗായകൻ ശുഭ്ദീപ് സിങ് സിദ്ദുവിനെ, പഞ്ചാബിലെ ജവാഹർകെ ഗ്രാമത്തിൽ വെച്ച് അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തിയത്.പിന്നീട് മൂസേവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ട് ഗോൾഡി ബ്രാർ തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.സതീന്ദർ സിങെന്നും അറിയപ്പെടുന്ന ഗോൾഡി ബ്രാറിനെതിരെ ഈ മാസം ഫരീദ്പൂർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗുർലാൽ സിങ് പെഹൽവാന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു ബ്രാറിനെതിരായ വാറണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ