- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിക്കിം മിന്നൽ പ്രളയം: 55 മരണം; 141 പേർക്കായി തിരച്ചിൽ തുടരുന്നു
ഗ്യാങ്‌ടോക്: സിക്കിം മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. കാണാതായ 141 പേർക്കായി തിരച്ചിൽ തുടരുകയാണ്. 14 സൈനികരെ ഇനിയും കണ്ടെത്താനുണ്ട്. 27 മൃതദേഹം സിക്കിമിൽനിന്നും ബാക്കിയുള്ളവ പശ്ചിമ ബംഗാളിലെ ടീസ്ത നദീതടത്തുനിന്നുമാണ് കണ്ടെത്തിയത്.
2413 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 25,065 ദുരന്തബാധിതരിൽ 6875 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തരമന്ത്രി അജയ് കുമാർ മിശ്ര മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങുമായി ഞായർ രാവിലെ കൂടിക്കാഴ്ച നടത്തി.
Next Story