- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹാഭ്യർത്ഥന നിരസിച്ചതിന് 25 വയസുകാരിയെ കുത്തി പരിക്കേൽപ്പിച്ചു
ലക്‌നൗ: ഉത്തർപ്രദേശിലെ ബാന്ത ജില്ലയിൽ ബന്ധുവായ യുവാവിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് 25 വയസുകാരിയെ കുത്തി പരിക്കേൽപ്പിച്ചു. യുവതിയുടെ അമ്മാവന്റെ മകനായ ഗ്യാൻ പ്രകാശ് എന്ന 26 വയസുകാരനാണ് കുത്തിയത്. ?ഇയാൾ ഒളിവിലാണ്. ഗുരുതരമായി പരിക്കേറ്റ യുവതി അപകട നില തരണം ചെയ്തിട്ടില്ല.
അമ്മാവന്റെ മകൻ ഗ്യാൻ പ്രകാശും യുവതിയും ഒരേ കോളേജിൽ നിയമ വിദ്യാർത്ഥികളുമാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി അടുത്തുള്ള സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഗ്യാൻ പ്രകാശിന് യുവതിയെ വിവാഹം ചെയ്യാൻ താത്പര്യമുണ്ടായിരുന്നുവെന്നും കാര്യം അറിയിച്ചപ്പോൾ യുവതി അത് നിരസിച്ചതോടെ ആക്രമിക്കുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം.
Next Story