- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ലാസിൽ ചെല്ലാതിരുന്നതിന് അദ്ധ്യാപകർ അടിച്ചു; പേടിച്ച് സ്കൂൾ കെട്ടിടത്തിൽ നിന്ന ചാടിയ എട്ടാം ക്ലാസുകാരന് ഗുരുതര പരിക്ക്
ഗുരുഗ്രാം: ക്ലാസിൽ ചെല്ലാതിരുന്നതിന് അദ്ധ്യാപകർ അടിക്കുമെന്ന് പേടിച്ച് എട്ടാം ക്ലാസുകാരൻ സ്കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. കൈകാലുകൾ ഒടിഞ്ഞ് തലയ്ക്കും പരിക്കേറ്റ് ചികിത്സയിലാണ് 13കാരൻ. ഗുരുഗ്രാമിലെ പൽവാലിൽ സെപ്റ്റംബർ പകുതിയോടെയാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ സ്കൂൾ പ്രിൻസിപ്പൽ, അദ്ധ്യാപകർ, കായികാധ്യാപകൻ എന്നിവർക്കെതിരെ ശനിയാഴ്ച പൊലീസ് കേസെടുത്തു.
സെപ്റ്റംബർ 14 മുതൽ 17 വരെ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. ടൈഫോയിഡ് സ്ഥിരീകരിച്ചതിനാൽ കുട്ടി അവധിയിൽ ആയിരുന്നു. സെപ്റ്റംബർ 18ന് സ്കൂളിൽ തിരിച്ചെത്തിയ കുട്ടി, അസുഖമായിരുന്നുവെന്ന് പറഞ്ഞത് അവിശ്വസിച്ച് ക്ലാസ് ടീച്ചർ കുട്ടി കള്ളം പറയുകയാണെന്ന് ആരോപിച്ചു. കായികാധ്യാപകന്റെ മുന്നിൽ എത്തിക്കുകയും അയാൾ കുട്ടിയെമർദ്ദിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
മർദ്ദനത്തിന് ഇതേ സ്കൂളിൽ പഠിക്കുന്ന ഒമ്പതുവയസ്സുകാരിയായ സഹോദരി സാക്ഷിയാണ്. മർദ്ദിച്ചതോടെയാണ് മകൻ കെട്ടിടത്തിൽ നിന്ന് ചാടിയതെന്നും പിതാവ് പറയുന്നു.
മറുനാടന് ഡെസ്ക്