ന്യൂഡൽഹി: ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. എം.ടെക് വിദ്യാർത്ഥി ആയ സഞ്ജയ് നെർകർ (24) ആണ് ഹോസ്റ്റൽ മുറിയിൽ മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

വീട്ടുകാർ ഫോണിൽ വിളിച്ചിട്ടും മറുപടി കിട്ടാതെ വന്നതോടെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയുായിരുന്നു. അവർ മുറി തുറക്കാൻ നോക്കുമ്പോൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഹോസ്റ്റൽ വാർഡനെ വിവരം അറിയിച്ചു. വാതിൽ പൊളിച്ച് നോക്കുമ്പോൾ സഞ്ജയ് ഫാനിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ് സഞ്ജയ്. കാമ്പസിലെ ദ്രോണാചാര്യ ഹോസ്റ്റലിൽ 757 നമ്പർ മുറിയിലാണ് താമസിച്ചിരുന്നത്.