ന്യൂഡൽഹി: റോഡ് ഉപരോധിച്ച് പ്രതിഷേധ സമരം നടത്തിയതിന് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സുപ്രീം കോടതിയെ സമീപിച്ചു. 2022-ൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം.

കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ മുൻ സംസ്ഥാന മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യയും മറ്റ് കോൺഗ്രസ് നേതാക്കളും നടത്തിയ സമരത്തിന്റെ പേരിലാണ് കേസ്.

സിദ്ധരാമയ്യക്ക് പുറമെ കോൺഗ്രസ് നേതാക്കളായ എം.ബി പാട്ടീൽ, രാമലിംഗ റെഡ്ഡി, രൺദീപ് സിങ് സുർജേവാല എന്നിവരാണ് മറ്റ് പ്രതികൾ. കേസ് റദ്ദാക്കണമാണെന്ന സിദ്ധരാമയ്യയുടെ ആവശ്യം കർണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.