- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനധികൃത കെട്ടിടം പൊളിക്കാതിരിക്കാൻ മേൽക്കൂര ക്ഷേത്രമാക്കി വ്യാപാരി; കൂടെ മോദി-യോഗി പ്രതിമകളും സ്ഥാപിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ ബറൂച്ചിൽ അനധികൃത കെട്ടിടം പൊളിച്ചുനീക്കാതിരിക്കാൻ സമർഥമായ തന്ത്രം പ്രയോഗിച്ചു വ്യാപാരി. കെട്ടിടത്തിന്റെ മേൽക്കൂരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രതിമ സ്ഥാപിച്ച് ക്ഷേത്രമാക്കി. ആക്രി വ്യാപാരിയായ മോഹൻലാൽ ഗുപ്തയാണ് അനധികൃത കെട്ടിടത്തെ ക്ഷേത്രമാക്കിയത്. ഗോഡൗണിനു മുകളിൽ അനധികൃത നിർമ്മാണം ശ്രദ്ധയിൽപ്പെട്ട ചിലർ അധികൃതർക്ക് പരാതി നൽകി.
കെട്ടിട പരിശോധയ്ക്ക് ബൗഡ (ബറൂച്ച് അങ്കലേശ്വർ അർബൻ ഡെവലപ്മെന്റ് അഥോറിറ്റി) എത്തിയപ്പോഴാണ് മേൽക്കൂര ക്ഷേത്രമാക്കിയത് കണ്ടത്. ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങളും ഇവിടെയുണ്ട്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ് നടക്കുമ്പോൾ ഈ ക്ഷേത്രത്തിന്റെയും ഉദ്ഘാടനവും നടത്തിയിരുന്നു.
മറുനാടന് ഡെസ്ക്
Next Story