- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എഴുന്നേറ്റ് നിൽക്കുന്ന പോലെ'; തല ഉയർത്തി നിൽക്കുന്ന കൂറ്റൻ രാജവെമ്പാല; വൈറലായി വീഡിയോ
ഭുവനേശ്വർ: പാമ്പുമായി ബന്ധപ്പെട്ട കൗതുകമാർന്ന വാർത്തകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഇതിൽ പലതും ഭയപ്പെടുത്തുന്നതാകാറുണ്ട്. ഇപ്പോൾ കൂറ്റൻ രാജവെമ്പാലയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
The king cobra can literally "stand up" and look at a full-grown person in the eye. When confronted, they can lift up to a third of its body off the ground. pic.twitter.com/g93Iw2WzRo
- Susanta Nanda (@susantananda3) February 27, 2023
ഒഡീഷ സ്വദേശിയായ സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. എഴുന്നേറ്റ് നിൽക്കുന്ന പോലെ കൂറ്റൻ രാജവെമ്പാല തല ഉയർത്തി നിൽക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
കഴിഞ്ഞ ദിവസം ട്രക്കിനു പിന്നാലെ ശരംപോലെ പായുന്ന രാജവെമ്പാലയുടെ ദൃശ്യം പുറത്തുവന്നിരുന്നു. റോഡിലൂടെ കടന്നു പോകുന്ന വാഹനത്തിനു പിന്നാലെയായിരുന്നു രാജവെമ്പാലയുടെ പാച്ചിൽ. സമീപത്തെ കാടുകൾ മൂടിക്കിടക്കുന്ന പ്രദേശത്തു നിന്ന് റോഡിലേക്ക് പാഞ്ഞെത്തിയാണ് രാജവെമ്പാല ട്രക്കിനെ പിന്തുടർന്നത്. എണ്ണപ്പനകൾ നിറഞ്ഞു നിൽക്കുന്ന തോട്ടത്തിനുള്ളിൽ നിന്നാണ് രാജവെമ്പാലയെത്തിയത്.ദി റിയൽ ടാർസൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചത്.
ലോകത്തിൽ ഏറ്റവും നീളമുള്ള വിഷപ്പാമ്പുകളാണ് രാജവെമ്പാലകൾ. തെക്കു കിഴക്കൻ ഏഷ്യയിലെയും ഇന്ത്യയിലെയും കാടുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. പാമ്പുകളെയാണു പ്രധാനമായും ഭക്ഷിക്കുന്നത്. ചേരയാണ് ഇഷ്ട ഭക്ഷണം. മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പുകളെയും കഴിക്കാറുണ്ട്. രാജവെമ്പാലകൾ എല്ലാം ഒറ്റ വിഭാഗത്തിൽപെടുന്ന പാമ്പുകളാണെന്നാണ് ആദ്യം ഗവേഷകർ കരുതിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ ഗവേഷണത്തിൽ 4 ഉപവിഭാഗങ്ങൾ ഇവയ്ക്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്