- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മതിലിനു മുകളിൽ കിടന്ന് വിശ്രമിക്കുന്ന കടുവ; യു.പിയിലെ ഗ്രാമത്തിൽ നിന്നുള്ള ദൃശ്യം വൈറൽ

X
പിലിഫിത്: മതിലിനു മുകളിൽ കിടന്ന് വിശ്രമിക്കുന്ന കടുവയുടെ ദൃശ്യമാണ് ഉത്തർപ്രദേശിലെ പിലിഫിത്തിൽ. തിങ്കളാഴ്ച രാത്രിയാണ് ഒരു വീടിന്റെ മതിലിൽ കയറി കടുവ കിടന്നത്. മണിക്കൂറുകളോളം ആ കിടപ്പ് തുടർന്നു. പിലിഫിത്തിലെ ടൈഗർ റിസർവ് വനത്തിന് 20 കിലോമീറ്റർ സമീപം അത്കോന ഗ്രാമത്തിലാണ് ഈ ദൃശ്യം.
കടുവയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. മതിലിനു മുകളിൽ വലിഞ്ഞുകയറി അവിടെ കിടക്കുകയായിരുന്നു. കടുവ എത്തിയ വിവരം നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചു. കടുവയെ പിടികൂടാൻ അധികൃതർ വല വിരിച്ചിട്ടുണ്ട്.
കടുവയുടെ മയക്കം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സമീപപ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് കടുവയെ കാണാൻ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Next Story

