- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
10 ടൺ സ്വർണം, 7,123 ഏക്കർ ഭൂമി; 2.26 ലക്ഷം കോടി രൂപയുടെ ആസ്തി; തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തു വിവരങ്ങൾ പുറത്തുവിട്ട് ക്ഷേത്രം ട്രസ്റ്റ്
അമരാവതി: തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ സ്വത്തു വിവരങ്ങൾ പുറത്തുവിട്ട് ക്ഷേത്രം ട്രസ്റ്റ്. ബാങ്കിലെ സ്ഥിര നിക്ഷേപവും സ്വർണ നിക്ഷേപവുമുൾപ്പെടെയുള്ള കണക്കാണ് പുറത്തുവിട്ടത്.
5,300 കോടി രൂപയോളം മൂല്യമുള്ള 10 ടണ്ണിലധികം സ്വർണ നിക്ഷേപവും 15,938 കോടി രൂപയുടെ ധന നിക്ഷേപവുമുണ്ട്. വിവിധ ദേശസാൽകൃത ബാങ്കുകളിലായാണ് നിക്ഷേപം. ഇന്ത്യയിൽ 960 സ്ഥലങ്ങളിലായി 7,123 ഏക്കറോളം ഭൂമിയും ക്ഷേത്ത്രതിന്റെ കൈവശമുണ്ട്.
ട്രസ്റ്റ് പുറത്തുവിട്ട കണക്കു പ്രകാരം ആകെ 2.26 ലക്ഷം കോടി രൂപയുടെ ആസ്തി ക്ഷേത്രത്തിനുണ്ട്. 2019 ൽ 13,025 കോടി രൂപയായിരുന്ന ബാങ്ക് നിക്ഷേപമാണ് 15,938 കോടിയായി വർദ്ധിച്ചത്.
ക്ഷേത്രത്തിന്റെ പക്കലുള്ള അധിക ഫണ്ട് ആന്ധ്രാ സർക്കാരിന് നൽകുമെന്ന വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വലിയ തോതിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യം ട്രസ്റ്റ് നിഷേധിച്ചു. അധിക ഫണ്ട് ഷെഡ്യൂൾഡ് ബാങ്കുകളിൽ നിക്ഷേപിക്കാനാണ് തീരുമാനമെന്ന് ട്രസ്റ്റ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ