- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നാവോ കേസ്: മുൻ ബിജെപി എംഎൽഎയുടെ സഹോദരന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി
ന്യൂഡൽഹി: ഉന്നാവോ കേസിലെ പെൺകുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ജയ്ദീപ് സെൻഗാറിന്റെ 10 വർഷത്തെ ശിക്ഷ ശരിവെച്ച് ഡൽഹി ഹൈക്കോടതി. പുറത്താക്കപ്പെട്ട ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന്റെ സഹോദരനാണ് ജയ്ദീപ് സെൻഗാർ. കീഴ്ക്കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡയ്ദീപ് സെൻഗാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2018ലെ ഉന്നാവോ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ജയ്ദീപ് 2020 മാർച്ചിലാണ് ശിക്ഷിക്കപ്പെട്ടത്. ജസ്റ്റിസ് സ്വരണ കാന്ത ശർമയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. തന്റെ അപ്പീൽ പരിഗണിക്കുന്നതിനിടെ ശിക്ഷാകാലാവധി നിർത്തിവയ്ക്കണമെന്ന ജയ്ദീപിന്റെ അപേക്ഷ തള്ളി.
കസ്റ്റഡിയിലിരിക്കെ വായിൽ അർബുദം ഉണ്ടെന്ന് അവകാശപ്പെട്ട ജയ്ദീപ് 2020 നവംബറിൽ ഇടക്കാല ജാമ്യം നേടിയിരുന്നു. കഴിഞ്ഞ വർഷം ജനുവരി 18 വരെ ജാമ്യം നീട്ടുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശിക്ഷാ കാലാവധി റദ്ദ് ചെയ്യണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. പത്തുവർഷത്തെ ശിക്ഷയുടെ 30 ശതമാനം മാത്രമേ അനുഭവിച്ചുള്ളൂവെന്ന് ചൂണ്ടിക്കാട്ടി സിബിഐ ഹർജിയെ എതിർക്കുകയായിരുന്നു.