കാൺപൂർ: പതിവായി പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിർബ്ബന്ധിച്ച ഭർത്താവിന്റെ സ്വകാര്യഭാഗം കടിച്ചെടുത്ത് ഭാര്യ. ആഴത്തിൽ മുറിവേറ്റ ഭർത്താവിനെ കുടുംബാംഗങ്ങൾ തന്നെ ആശുപത്രിയിലേക്കും കൊണ്ടുപോയി. ഹാമിർപൂർ ജില്ലയിലെ തിക്രൗലി ഗ്രാമത്തിൽ നടന്ന സംഭവത്തിൽ 35 കാരനെ ജില്ലാ ആശുപത്രിയിലാണ് ആദ്യം എത്തിച്ചതെങ്കിലും ഇവിടെ നിന്നും കാൺപൂരിലേക്ക് റഫർ ചെയ്തു.

സ്വകാര്യഭാഗത്ത് ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഭർത്താവ് തന്നെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നതായി യുവതി പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. ഇഷ്ടമില്ലെന്ന് പറഞ്ഞിട്ടും ഭർത്താവ് ഭാര്യയെ വദനസുരതത്തിനായി നിരന്തരം നിർബ്ബന്ധം ചെലുത്തിയിരുന്നതായും ലൈംഗികതയ്ക്കിടയിൽ ഒടുവിൽ താൻ ബോധംകെട്ടു പോയപ്പോൾ പല്ല് മുറുകിപ്പോയതാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. യുവാവിന്റെ ലൈംഗികാവയവത്തിൽ ആഴത്തിൽ മുറിവേറ്റു.

രക്തം വാർന്ന നിലയിൽ ഇയാളെ മാതാവ് ആശുപത്രിയിൽ കൊണ്ടുവന്നപ്പോഴാണ് വിവരം പുറത്തുവന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെ ചോദ്യം ചെയ്തതായും കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.