- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനിരയാക്കി; സ്ത്രീധനത്തിന്റെ പേരിലും പീഡനം; ഛത്തീസ്ഗഡിലെ പ്രമുഖ ബിസിനസുകാരന് ഒമ്പത് വർഷം തടവ്
റായ്പൂർ: ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനിരയാക്കുകയും സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഛത്തീസ്‌ഗഢിലെ പ്രമുഖ ബിസിനസുകാരന് ഒമ്പത് വർഷം തടവ് വിധിച്ച് അതിവേഗ കോടതി. സ്ത്രീധനപീഡനത്തിന് ഇയാളുടെ മാതാപിതാക്കളെ 10 മാസത്തേക്ക് തടവിനും ശിക്ഷിച്ചിട്ടുണ്ട്.
2007ലാണ് പരാതിക്കാരിയുടെയും ബിസിനസുകാരന്റെയും വിവാഹം നടന്നത്. അന്നുമുതൽ മാനസികവും ശാരീരികവുമായ പീഡനം നേരിടുകയാണെന്ന് ഇവർ പരാതിയിൽ പറഞ്ഞു. ബലപ്രയോഗത്തിലൂടെ പലതവണ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനിരയാക്കി. സ്ത്രീധനത്തിന്റെ പേരിലും ഉപദ്രവം തുടർന്നു.
ഇവർക്ക് ഒരു മകളുണ്ടായിട്ടും പീഡനം തുടർന്നു. ഇതോടെ ഭർതൃവീട് ഉപേക്ഷിച്ച ഇവർ മകളുമായി സ്വന്തം രക്ഷിതാക്കളോടൊപ്പം താമസം തുടങ്ങി. 2016ലാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് ഐ.പി.സി 377 പ്രകാരവും സ്ത്രീധനപീഡനത്തിന് 498എ പ്രകാരവും പൊലീസ് കേസെടുത്തു.
കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് പ്രതി കടുത്ത ശിക്ഷക്ക് അർഹനാണെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഒമ്പത് വർഷം ശിക്ഷ വിധിച്ചത്.