- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരാതിയുമായി എത്തിയപ്പോൾ മുഖത്തടിച്ച് കർണാടക മന്ത്രി ; കാൽ തൊട്ട് വന്ദിച്ച് സ്ത്രീ ; വിവാദത്തിന് പിന്നാല വൈറലായി വീഡിയോ
ബംഗളൂരു: കർണാടകയിൽ പരാതിയുമായി വന്ന സ്ത്രീയുടെ മുഖത്തടിച്ച് ബിജെപി മന്ത്രി. അടിസ്ഥാന സൗകര്യവികസന വകുപ്പ് മന്ത്രി വി സോമണ്ണയാണ് സ്ത്രീയ്ക്ക് നേരെ അതിക്രമം നടത്തിയത്. ഇതിന് പിന്നാലെ സ്ത്രീ അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വണങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ചാമരാജാനഗർ ജില്ലയിൽ പട്ടയം വിതരണം ചെയ്യുന്ന പൊതുപരിപാടിക്കിടെയാണ് സംഭവം. ഈസമയത്ത് പട്ടയം ലഭിക്കാത്തതിലുള്ള വിഷമം അറിയിക്കാൻ പരാതിയുമായി എത്തിയ സ്ത്രീയെയാണ് മന്ത്രി മുഖത്തടിച്ചത്. പട്ടയം ലഭിക്കാത്തതിലുള്ള പ്രതിഷേധത്തോടെയാണ് സ്ത്രീ വേദിയിലേക്ക് എത്തിയത്. കുപിതനായ മന്ത്രി സ്ത്രീയുടെ മുഖത്തടിക്കുകയായിരുന്നു.
Karnataka BJP Minister V Somanna slaps a woman who had come to tell her grievances.
- All India Mahila Congress (@MahilaCongress) October 23, 2022
Anti-woman mindset of BJP-RSS captured LIVE on camera !
Will @narendramodi ji - who lectures on respecting women, take action against own ? pic.twitter.com/yFVutpVh0i
സംഭവത്തിന് പിന്നാലെ സ്ത്രീ മന്ത്രിയുടെ കാലിൽ തൊട്ട് വണങ്ങി. മന്ത്രിയുടെ പെരുമാറ്റം വിവാദമായതിന് പിന്നാലെ സോമണ്ണ മാപ്പുപറഞ്ഞു. 175 പേരാണ് പട്ടയത്തിന് അർഹരായത്. പട്ടയം ലഭിക്കുന്നവരുടെ പട്ടികയിൽ ഇടംപിടിക്കാതിരുന്നതാണ് സ്ത്രീയുടെ പ്രതിഷേധത്തിന് കാരണം. തനിക്ക് പട്ടയം ലഭിക്കാത്തതിലുള്ള പരാതി മന്ത്രിയെ നേരിട്ട് അറിയിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ