- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി മൃഗശാലയിലെ ഏറ്റവും പ്രായമേറിയ പെൺകടുവ ചത്തു; വൃക്ക സംബന്ധമായ തകരാറുകൾ ഉണ്ടായിരുന്നതായി മൃഗശാലാ അധികൃതർ
ന്യൂഡൽഹി: നാഷണൽ സുവോളജിക്കൽ പാർക്കിലെ (ഡൽഹി മൃഗശാല) വിനാ റാണിയെന്ന് അറിയപ്പെടുന്ന ഏറ്റവും പ്രായമേറിയ വെള്ള കടുവ ചത്തു. 17വയസുള്ള കടുവ പ്രായാധിക്യത്താലാണ് മരിച്ചതെന്ന് മൃഗശാല ഉദ്യോഗസ്ഥർ അറിയിച്ചു.
ശനിയാഴ്ച മുതൽ കടുവ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. വൃക്ക സംബന്ധമായ തകരാറുകൾ ഉണ്ടായിരുന്നതായും മൃഗശാല അധികൃതർ പറഞ്ഞു. തിങ്കളാഴ്ചയോടെ കടുവയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാവുകയും തുടർന്ന് അന്ന് വൈകുന്നേരത്തോടെ കടുവ ചാവുകയുമായിരുന്നു.
ഇനി 5 വെള്ള കടുവകളും 4 ബംഗാൾ കടുവകളുമാണ് ഡൽഹി മൃഗശാലയിൽ അവശേഷിക്കുന്നത്. സാധാരണയായി 15 മുതൽ 19 വർഷങ്ങൾ വരെയാണ് കടുവകളുടെ ആയുസ്. അവസാന വർഷം ഡൽഹി മൃഗശാലയിൽ 3 വെള്ള കടുവ കുഞ്ഞുങ്ങൾ ജനിച്ചിരുന്നു.
Next Story