- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജ്ഭൂഷണെ അറസ്റ്റ് ചെയ്യണം; ഗുസ്തി താരങ്ങളുടെ അന്ത്യശാസനം നാളെ അവസാനിക്കും; ഇനി കടുത്ത തീരുമാനമെന്ന് താരങ്ങൾ
ന്യൂഡൽഹി: പീഡന കേസിൽ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ കർഷകരും സമരം ചെയ്യുന്ന താരങ്ങളും പൊലീസിന് നൽകിയ അന്ത്യശാസനം ഞായറാഴ്ച അവസാനിക്കും. അറസ്റ്റ് ഉണ്ടാകാത്ത പശ്ചാത്തലത്തിൽ ഇന്ന് കടുത്ത തീരുമാനം പ്രഖ്യാപിക്കുമെന്ന് താരങ്ങൾ അറിയിച്ചു. രാജ്യത്തിന് ബുദ്ധിമുട്ടാക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്നാണ് വിനേഷ് ഫോഗട്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കർഷക സംഘടനകളും ഖാപ്പ് നേതാക്കളും പങ്കെടുത്ത് ഞായർ പകൽ സമരവേദിയിൽ നടത്തുന്ന മഹാപഞ്ചായത്തിൽ ഡൽഹി ഉപരോധമടക്കം പ്രഖ്യാപിക്കുമെന്നാണ് സൂചന. 21നകം അറസ്റ്റ് ഉണ്ടായില്ലങ്കിൽ ഡൽഹി ഉപരോധിക്കുമെന്ന് ഭാരതിയ കിസാൻ യൂണിയനും ആർഎൽഡിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, യുപി സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ഇന്ന് ജന്തർ മന്ദറിലെത്തും. കർഷക സമരത്തിന് സമാനമായി അനിശ്ചിതകാല ഉപരോധം മുന്നിൽക്കണ്ട് ഡൽഹി അതിർത്തികളിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
അഖിലേന്ത്യ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഫെഡറേഷൻ നേതൃത്വത്തിൽ 18 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകർ ശനിയാഴ്ച സമരവേദിയിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഫെഡറേഷൻ പ്രസിഡന്റ് ആശ റാണി, ജനറൽ സെക്രട്ടറി എ ആർ സിന്ധു എന്നിവർ സംസാരിച്ചു. എസ്എഫ്ഐ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് സമരവേദിയിൽ വെച്ച് സാക്ഷി മലിക് അടക്കമുള്ള താരങ്ങൾ ബ്രിജ്ഭൂഷന്റെ അറസ്റ്റ്ആവശ്യപ്പെട്ട് കത്തയച്ചു. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ ശനി വൈകിട്ട് ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരം കാണാൻ പൊലീസ് അനുവദിച്ചില്ലന്ന് സാക്ഷി മലിക്, വിനേഷ ഫോഗട്ട്, ബജ്റംഗ് പൂനിയ എന്നിവർ ആരോപിച്ചു. സ്റ്റേഡിയത്തിന് പുറത്ത് താരങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മറുനാടന് ഡെസ്ക്