മുംബൈ: കുർളയിൽ 42 കാരി അതിക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി. മൂന്ന് പേർ ചേർന്ന് 42കാരിയെ കത്തിമുനയിൽ ബലാത്സംഗം ചെയ്യുകയും സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപിക്കുകയും ചെയ്യുകയായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് 42കാരി.

ഇവരുടെ പരാതിയിൽ ബബ്‌ലു, വസീം, മുന്ന എന്നീ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നവംബർ 30ന് പുലർച്ചെയായിരുന്നു സംഭവം. സ്ത്രീ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് അതിക്രമിച്ച് കയറിയാണ് മൂവർ സംഘം ക്രൂരകൃത്യം നടത്തിയത്.

അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ സമാനമായ നിരവധി സംഭവങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗത്ത് റിപ്പോർട്ട് ചെയ്തത്.നവംബർ അവസാന വാരം ബെംഗളുരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിലായിരുന്നു. ബെംഗളൂരു സ്വദേശികളായ അറാഫത്ത് , ഷിഹാബുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഫ്രീലാൻസായി ജോലി ചെയ്യുന്ന പെൺകുട്ടി സുഹൃത്തിനെ കാണാനായി പോയിവരുന്ന വഴിക്കാണ് പീഠനത്തിനിരയായത്.

സുഹൃത്തിനെ കണ്ടു മടങ്ങുന്നതിനായി പെൺകുട്ടി ബൈക്ക് ടാക്‌സി വിളിക്കുകയായിരുന്നു. ഈ ബൈക് ടാക്‌സി ഉടമയുടെ വീടിന്റെ തൊട്ടടുത്താണ് പെൺകുട്ടിയും താമസിച്ചിരുന്നത്. പെൺകുട്ടിയെ വീട്ടിലാക്കിയ ശേഷം മടങ്ങിയ ഡ്രൈവർ സുഹൃത്തുനെയും കൂട്ടി തിരികെ വരുകയും പീഡിപ്പിക്കുകയുമായിരുന്നു.

നവംബർ അവസാനവാരം തന്നെ ബീഹാറിലെ കൈമൂർ ജില്ലയിൽ 14 വയസ്സുള്ള പെൺകുട്ടിയെ ഒരു കൂട്ടം ആൺകുട്ടികൾ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തിരുന്നു. ക്രൂരകൃത്യം കണ്ട് സ്ഥലത്തെത്തിയ സ്‌കൂൾ ഹെഡ്‌മാസ്റ്റർ പെണ്രകുട്ടിയെ ക്ഷിക്കുന്നതിനു പകരം ബലാത്സംഗം ചെയ്തത് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു.