- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവയിൽ കാണാതായ ആ കുഞ്ഞ് കൊല്ലപ്പെട്ടു; കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആലുവ മാർക്കറ്റിന് സമീപം; കാത്തിരിപ്പുകളും പ്രാർത്ഥനകളും വിഫലമായി; കേരളം 20 മണിക്കൂറിലേറെ നടത്തിയ തിരച്ചിലിന് ഒടുവിൽ പുറത്തുവന്നത് ഹൃദയം നുറുങ്ങുന്ന വാർത്ത
ആലുവ: തായിക്കാട്ടുകരയിൽ നിന്നു തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിയുടെ മകൾ കൊല്ലപ്പെട്ടു. ആ അഞ്ചു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ സംഭവത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ മൃതദേഹം കണ്ടെത്തി. ഒരു കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ ആലുവയിൽ കാണാതായ പെൺകുട്ടിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായി.
കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിൽ രണ്ട് ദിവസം മുൻപു താമസിക്കായെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് അസഫാക്ക് പൊലീസിനു നൽകിയ മൊഴി. ഇതിനെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കവേയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
നേരത്തെ പൊലീസ് അന്വേഷണം നടത്തിയത് സി സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയായിരുന്നു. പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്ന് ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറി പോകുന്നതാണ് ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കുട്ടിയെ പ്രതി മറ്റൊരാൾക്ക് കൈമാറിയെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു.
സുഹൃത്തിന്റെ സഹായത്തോടെ മറ്റൊരാൾക്ക് കൈമാറി പണം വാങ്ങിയെന്നാണ് അഫ്സാഖ് ആലം മൊഴി നൽകിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അഫ്സാഖ് ആലത്തിനെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സക്കീർ ഹുസൈൻ എന്നയാൾക്കാണ് കുട്ടിയെ കൈമാറിയതെന്നാണ് പ്രതി നൽകിയ മൊഴി. സുഹൃത്തായ തൊഴിലാളിയാണ് ഇടനിലക്കാരനായത്.
കുട്ടിയെ കാണാതായ സമയം മാതാപിതാക്കൾ സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടികൾ മാത്രമുള്ളപ്പോൾ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വൈകീട്ട് അഞ്ചരക്കാണ് കുട്ടിയെ കാണുന്നില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പിതാവ് ആലുവ ഭാഗത്ത് ട്രസ് വർക്ക് ചെയ്യുന്നയാളാണ്. നാലു മക്കളിൽ രണ്ടാമത്തെ കുട്ടിയാണ്. കുട്ടികൾ കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടിയുടെ കൈയിൽ പിടിച്ച് കൊണ്ടു പോയത്.
തായിക്കാട്ടുകര റെയിൽവേ ഗേറ്റിന് സമീപത്തെ കോഴിക്കടയിൽ രണ്ട് ദിവസം മുമ്പ് പണിയന്വേഷിച്ചെത്തിയതാണ് അഫ്സാഖ് ആലം. ഇവിടത്തെ മറ്റൊരു അസം സ്വദേശിയുമായി ഇയാൾക്ക് പരിചയമുണ്ടായിരുന്നു. ഇതേതുടർന്ന് കോഴിക്കട ഉടമ കടയുടെ മുകളിൽ താമസിക്കാൻ സൗകര്യം നൽകി.
മറുനാടന് മലയാളി ബ്യൂറോ