- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേലാകർമ്മത്തെ തുടർന്ന് 67 ദിവസം പ്രായമായ കുഞ്ഞ് രക്തം വാർന്ന് മരിച്ചു; ഞെട്ടിക്കുന്ന സംഭവം നടന്നത്, ഇടുക്കി കടയാളൂരിൽ; മലയാള മാധ്യമങ്ങൾ ശ്രദ്ധിക്കാതെ അവഗണിച്ചു വിട്ട വാർത്ത പുറത്തുവിട്ട് ടൈംസ് നൗ; സുന്നത്ത് നിരോധിക്കണമെന്ന് എക്സ് മുസ്ലീങ്ങളും സ്വതന്ത്രചിന്തകരും
ഇടുക്കി: ചേലാകർമ്മമെന്നും സുന്നത്ത് എന്നും പറയുന്ന ജനനേന്ദ്രിയത്തിലെ അഗ്രചർമ്മഛേദനം ഒരു കുഞ്ഞിന്റെ ജീവനെടുത്തു. ഇടുക്കി കടയാളുരിലാണ് ചേലാകർമ്മത്തെ തുടർന്ന് 67 ദിവസം പ്രായമായ കുഞ്ഞ് രക്തം വാർന്ന് മരിച്ചത്. അടിവാട് പൈനായിൽ ഷെമീർ- നിസ്രത്ത് ദമ്പതികളുടെ ഇരട്ടക്കൂട്ടികളിൽ ഒരാളാണ്, കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലരിക്കെ മരിച്ചത്. ജനുവരി നാലിന് നടന്ന ഈ സംഭവം എക്സ്മുസ്ലീങ്ങളും സ്വതന്ത്രചിന്തകരും, കേരളത്തിലെ മാധ്യമ സമൂഹത്തിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അവർ ആരും വാർത്ത കൊടുക്കാതെ പേടിച്ച് നിൽക്കായിരുന്നു. ഇപ്പോൾ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് നൗ ആണ് വാർത്ത പുറത്തുവിട്ടത്.
2004 ജനുവരി 2ന് രാവിലെ 8.30 ഓടെ വെങ്കിട്ടയിലെ നിസ്രത്തിന്റെ വീട്ടിൽ വച്ചാണ് സുന്നത്ത് നടത്തിയത്. അടിവാട് പ്രവർത്തിച്ചുവന്ന സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്, കുട്ടിയുടെ ജനനേന്ദ്രിയത്തിൽ സുന്നത്ത് നടത്തിയത്. ഇയാൾ വർഷങ്ങളായി ആശുപത്രിയിൽനിന്നുള്ള നിർദേശപ്രകാരം ചേലാകർമ്മം നിർവഹിച്ചുവരുന്നതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്്.
ചടങ്ങ് പൂർത്തിയായി അധികം താമസിയാതെ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. രക്തസ്രാവവും നിലക്കുന്നില്ല. തുടർന്ന്, ഉറ്റവർ അടിവാട് ആശുപത്രിയിൽ എത്തിച്ച് ഡോക്ടറെ കാണിച്ചിരുന്നു. പിറ്റേന്ന് കുട്ടിക്ക് ശ്വാസംമുട്ടലും വന്നതോടെ വീട്ടുകാർ തൊടുപുഴയിലെ ചാഴിക്കാട്ട് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. അപ്പോഴേക്കും ബ്ലീഡിങ്ങിനെ തുടർന്ന കുട്ടിയുടെ നില ഗുരുതരമായി. അതോടെ ഇവിടെനിന്ന് കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവാൻ നിർദേശിക്കയായിരുന്നു. അവിടെ ചികിത്സയിലിരിക്കേ 4ാം തീയതി രാവിലെ 11.45ന്് കുട്ടി മരിച്ചു. സംഭവത്തിൽ കാഞ്ഞാർ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
2023ൽ നോൺ റിലീജിയസ് സിറ്റിസൺ (എൻ.ആർ.സി) എന്ന സ്വതന്ത്രചിന്താ പ്രസ്ഥാനം, കുട്ടികളെ ചേലാകർമ്മം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹരജി നൽകിയിരുന്നു. സുന്നത്ത് അശാസ്ത്രീയമവും നിയമവിരുന്ധവുമായ ഒരു അനാചാരമാണ് എന്നാണ് സംഘടന വാദിച്ചത്. പക്ഷേ ഹൈക്കോടതി ഈ ഹരജി തള്ളുകയായിരുന്നു. സംഭവത്തിൽ ഹലോ സാപ്പിയൻസ് എന്ന ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനം ബാലാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ഇസ്ലാമിക -ജൂത വിശ്വാസത്തിന്റെ ഭാഗമായി വരുന്നതാണ് ചേലാകർമ്മം എന്ന അഗ്ര ചർമ്മ ഛേദനം.
പക്ഷേ ഇത് അടിയന്തര പ്രാധാന്യം നൽകി നിർത്തലാക്കേണ്ട ദുരാചാരമാണ് എന്നാണ് എക്സ് മുസ്ലിം സംഘടനകളും, സ്വതന്ത്രചിന്തകരും വാദിക്കുന്നത്. കുട്ടികളോട് ചെയ്യുന്ന ക്രൂരതയായി ചേലാകർമ്മകത്തെ കണക്കാക്കണമെന്നും അവർ പറയുന്നു. ഒരു വ്യക്തിയുടെ ലൈംഗികാനന്ദത്തിൽ പരമപ്രധാനമായൊരു സ്ഥാനം വഹിക്കുന്ന, നാൽപ്പതിനായിരത്തോളം സോഫ്റ്റ് ടച്ചിങ് നാഡീ തന്തുക്കളുടെ സംഗമസ്ഥാനമായ, ലിംഗാഗ്രത്തിന്റെ മൃദുലതയെയും സ്റ്റിമുലേഷൻ സിസ്റ്റത്തെയും കാത്തുസൂക്ഷിക്കുന്ന ശരീരഭാഗമാണ് കുട്ടികളിൽ മുറിച്ചുമാറ്റപ്പെടുന്നത്. കണ്ണിനെ കൺപോള സംരക്ഷിക്കുന്നത് പോലുള്ളൊരു ധർമമാണ് അഗ്ര ചർമ്മത്തിന്റെയും. ഒരു കുഞ്ഞിന്റെ അറിവോ സമ്മതമോ ഇല്ലാതെ വകതിരിവെത്തും മുമ്പേ അവനിൽ കത്തി വെയ്ക്കുന്നത് കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരതയാണ് എന്നാണ് വാദം.
മുമ്പ് ചേലാകർമ്മവുമായി ബന്ധപ്പെട്ട് സംവിധായകൻ അലി അക്ബർ എന്ന രാമസിംഹൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. മുസ്ലിം മതവിശ്വാസത്തിലോ ഖുർ ആനിലോ സുന്നത്ത് ചെയ്യണമെന്ന് നിർബന്ധമില്ലെന്നിരിക്കേ എന്തിനാണ് ഇങ്ങനെയൊരു പ്രാകൃത നടപടിയെന്ന് രാമസിംഹൻ പറഞ്ഞത്. ബാലാവകാശ കമ്മീഷനിൽ പരാതി രജിസ്റ്റർ ചെയ്യണം എന്നും എങ്കിൽ സാക്ഷി പറയാൻ താൻ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ എയ്ഡ്സ് തടയുന്നതിൽ അടക്കം ചേലാകർമ്മത്തിന് വലിയ പങ്കുണ്ടെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തിയെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്.