- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിൽ തീർത്ഥാടനത്തിന് പോയ രണ്ട് സ്ത്രീകൾ അടക്കം ഏഴ് മലയാളികളെ കാണാതായി; സംഘത്തിലെ മറ്റുള്ളവരെ ഇസ്രയേലിലെ ടൂർ ഏജൻസി ഹോട്ടലിൽ തടഞ്ഞുവച്ചു; ഇക്കൂട്ടത്തിൽ 12 സ്ത്രീകളും ഒരുകുട്ടിയും; ഏഴുപേർ മനഃപൂർവം മുങ്ങിയതെന്ന് സംശയം; കഴിഞ്ഞ മാർച്ചിലെ സമാന യാത്രയിലും നാലുപേർ മുങ്ങി; മുഖ്യമന്ത്രിക്ക് പരാതി
മലപ്പുറം: ഇസ്രയേലിലേക്ക് പോയ മലയാളി തീർത്ഥാടക സംഘത്തിലെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരെ കാണാതായതായി പരാതി. തിരുവനന്തപുരം, കൊല്ലം സ്വദേശികളെയാണ് കാണാതായിരിക്കുന്നത്. ഇസ്രയേലിലേക്ക് യാത്രയൊരുക്കിയ മലപ്പുറം ജില്ലയിലെ ട്രാവൽ ഏജൻസി മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പിക്കും മലപ്പുറം എസ് പിക്കും ഇത് സംബന്ധിച്ച പരാതി നൽകി.
യാത്രാസംഘത്തിലെ ഏഴുപേർ മുങ്ങിയതോടെ മറ്റുള്ളവരെ ഇസ്രയേലിലെ ടൂർ ഏജൻസി ഹോട്ടലിൽ തടഞ്ഞുവച്ചിട്ടുണ്ട്. 12 സ്ത്രീകളും ഒരുകുട്ടിയും ഇക്കൂട്ടത്തിലുണ്ട്. കാണാതായവരെ കണ്ടെത്തിയില്ലെങ്കിൽ പിഴയായി ഓരോ അംഗത്തിനും 15,000 ഡോളർ വീതം അടയ്ക്കണമെന്നാണ് ടൂർ ഏജൻസിയുടെ ആവശ്യം. ടൂർ ഏജൻസി യാത്രാസംഘത്തെ മാനസികമായി പീഡിപ്പിക്കുന്നതായും ഭക്ഷണമുൾപ്പെടെ നൽകുന്നില്ലെന്ന് ട്രാവൽസ് ഉടമകൾ പറയുന്നു. ജൂലൈ 25 ന് ആണ് സംഘം യാത്ര പുറപ്പെട്ടത്.
ഇവർ മനഃപൂർവം മുങ്ങിയതാണെന്നും കണ്ടെത്താൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം എന്നുമാണ് മലപ്പുറത്തെ ഗ്രീൻ ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതിയിൽ പറയുന്നത്. ജോർദാൻ, ഇസ്രയേൽ, ഈജിപ്ത് എന്നിവിടങ്ങളിലേക്കായിരുന്നു ട്രാവൽ ഏജൻസി യാത്ര സംഘടിപ്പിച്ചിരുന്നത്.
നസീർ അബ്ദുൽ റസാഖ് (കുന്നിൽ വീട്, കുളമുട്ടം, പി.ഒ മൂങ്ങോട്), ഷാജഹാൻ അബ്ദുൽ ഷുക്കൂർ (പാക്കിസ്ഥാന്മുക്ക്, പി.ഒ മിതിർമല, തിരുവനന്തപുരം), ഹകീം അബ്ദുൽ റസാഖ് (അഹമ്മദ് മൻസിൽ, കുളമുട്ടം, മണമ്പൂർ, തിരുവനന്തപുരം), ഷാജഹാൻ കിതർ മുഹമ്മദ് (ഒലിപ്പിൽ കുളമുട്ടം തിരുവനന്തപുരം), ബീഗം ഫന്റാസിയ (ഷഫീഖ് മൻസിൽ പാലക്കൽ, കടയ്ക്കൽ, കൊല്ലം), നവാസ് സുലൈമാൻ കുഞ്ഞ് (ഷാഹിനാസ് സ്‌ന്നേഹതീരം പുനുകന്നൂർ ചിറയടി, പെരുമ്പുഴ കൊല്ലം), ഭാര്യ ബിൻസി ബദറുദ്ദീൻ ഷാഹിനാസ് (സ്‌ന്നേഹതീരം പുനുകന്നൂർ ചിറയടി, പെരുമ്പുഴ കൊല്ലം) എന്നിവരെയാണ് കാണാതായിരിക്കുന്നത്.
വെള്ളിയാഴ്ച സംഘം ജറുസലേമിലെ ബൈത്തുൽ മുഖദ്ദിസ് സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് ഏഴ് പേരെ കാണാതായത് എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഏഴ് പേരും അനധികൃതമായി കടന്നുകളഞ്ഞതാണ് എന്നാണ് ട്രാവൽസ് അധികൃതർ ആരോപിക്കുന്നത്. യാത്രാസംഘത്തിലെ ബാക്കിയുള്ളവരെ ഇസ്രയേലിലെ ടൂർ ഏജന്റ് തടഞ്ഞ് വെച്ചിരിക്കയാണ്. കാണാതായവരെ കണ്ടെത്തിയില്ലെങ്കിൽ പിഴയായി ഓരോ അംഗത്തിനും 15000 ഡോളർ വീതം അടക്കേണ്ടി വരും.
ഷെഡ്യൂൾ പ്രകാരം നാളെയാണ് സംഘം ഇസ്രയേലിൽ നിന്ന് മടങ്ങേണ്ടത്. നാളെ കൂടി മാത്രമെ ഹോട്ടലിൽ താമസിക്കാൻ സാധിക്കൂ. ടൂർ ഏജൻസി യാത്രാസംഘത്തെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നു എന്നും ട്രാവൽസ് ഉടമകൾ നൽകിയ പരാതിയിൽ പറയുന്നു. കാണാതായ ഏഴ് പേർക്കും വേണ്ടി പണമടച്ചത് സുലൈമാൻ എന്നയാളാണ്. ഫെഡറൽ ബാങ്ക് അടൂർ ശാഖയിൽ നിന്നാണ് ഓൺലൈനായി പണമടച്ചത്. എന്നാൽ സുലൈമാനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കുന്നില്ല എന്നാണ് ട്രാവൽസ് മാനേജിങ് ഡയറക്ടർ ജലീൽ മങ്കരത്തൊടി പറയുന്നു. കഴിഞ്ഞ മാർച്ചിൽ സമാനമായി സംഘടിപ്പിച്ച യാത്രയിൽ നാല് പേരെ ഇതുപോലെ കാണാതായിരുന്നു എന്നും അധികൃതർ പറയുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്