- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസമയത്ത് ലേഡീസ് ഹോസ്റ്റലിൽ എത്തി കഞ്ചാവ് കൈമാറും; പിടിയിലായപ്പോൾ ഹീരാ എഞ്ചിനീയറിങ് കോളേജിലെ ജീവനക്കാരെ മർദ്ദിച്ച് രക്ഷപ്പെടാൻ ശ്രമം; കഞ്ചാവ് ലഹരിയിൽ അമ്മയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി വീണ്ടും പൊലീസ് പിടിയിൽ
നെടുമങ്ങാട്: പനവൂർ കല്ലടിക്കോട് ഹീരാ എഞ്ചിനിയറിങ് കോളേജിലെ ലേഡീസ് ഹോസ്റ്റലിൽ എത്തി കഞ്ചാവ് കൈമാറാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. കല്ലടിക്കോട് ദർഭവിളാകത്ത് വീട്ടിൽ അഖിൽ കൃഷ്ണനെയാണ് ( 23 )നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ഇന്ന് പുലർച്ചെ 2.45 ന് പനവൂർ ഹീരാ എഞ്ചിനിയറിങ് കോളേജ് വളപ്പിലെ ലേഡീസ് ഹോസ്റ്റൽ വളപ്പിൽ ഒരു യുവാവ് നിന്ന് പതുങ്ങുന്നത് രാത്രി ഡ്യൂട്ടിക്കാരന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ അപരിചിതനായ യുവാവിനെ കോളേജ് ജീവനക്കാരൻ പിടിച്ചു വെയ്ക്കാൻ ശ്രമിച്ചതും യുവാവ് ജീവനക്കാരനെ മർദ്ദിച്ചു. ഇതിനിടെ ലേഡീസ് ഹോസ്റ്റലിൽ നിന്നു തന്നെ സംഭവം നെടുമങ്ങാട് പൊലീസിനെ അറിയിച്ചു.
മിനിട്ടുകൾക്കകം പൊലീസ് ഹോസ്റ്റലിൽ എത്തിയതും അപരിചിതനായ യുവാവ് കോളേജ് ജീവനക്കാരനെ തള്ളി മറിച്ചിട്ട ശേഷം മതിൽ ചാടി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പിടിയിലായത് സമീപവാസിയായ അഖിൽ കൃഷ്ണയാണെന്ന് മനസിലായത്.
അസമയത്ത് എന്തിന് ലേഡീസ് ഹോസ്റ്റലിൽ എത്തി എന്ന് പൊലീസ് നിരന്തരം ചോദിച്ചപ്പോഴാണ് ഹോസ്റ്റലിലെ പെൺകുട്ടികൾക്ക് കഞ്ചാവ് കൈമാറാൻ വന്നതാണെന്ന് പ്രതി പറഞ്ഞത്. ലേഡീസ് ഹോസ്റ്റലിന് മുകളിൽ പ്രതി കൊണ്ടു വെച്ച രണ്ട് പായ്ക്കറ്റ് കഞ്ചാവും പൊലീസ് കണ്ടെടുത്തു. ആവശ്യക്കാർ ഫോണിലൂടെ വിളിച്ചു പറയുമ്പോൾ ഹോസ്റ്റലിലെ വാട്ടർ ടാങ്കിന് അടുത്ത് കഞ്ചാവ് കൊണ്ട് വെയ്ക്കും. പണവും കുട്ടികൾ അവിടെ വെച്ചിരിക്കും.
പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് നെടുമങ്ങാട് സി ഐ സതീഷ് കുമാർ പറഞ്ഞു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ മാത്രം പ്രതിക്കെതിരെ ആറ് കേസുകൾ നിലവിലുണ്ട്. ഒരു കൊല്ലം മുൻപ് കഞ്ചാവ് ലഹരിയിൽ കൈ കീറി മുറിച്ച പ്രതി തടയാൻ ശ്രമിച്ച അമ്മയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു. ഇതിനും ഇയാൾ ജയിലിൽ കിടന്നിട്ടുണ്ട്. പ്രതിയുടെ അമ്മ ജോലി തേടി ഗൾഫിലേക്ക് നാളെ പോകാനിരിക്കെവെയാണ് ഇയാൾ പിടിയിലായത്.കുട്ടിക്കാലത്തെ ഉണ്ടായ വഴി തെറ്റിയ സൗഹൃദങ്ങളാണ് പ്രതിയെ കഞ്ചാവ് ലോബിയുമായി അടുപ്പിച്ചത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്ക
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്