- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗ ആരോപണത്തിൽ കുടുങ്ങിയ സർക്കാർ പ്ലീഡറെ പുറത്താക്കി പിണറായി; മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം അഭിഭാഷകനിൽ നിന്നും രാജി എഴുതി വാങ്ങി അഡ്വക്കേറ്റ് ജനറൽ; അഡ്വ പിജി മനുവിനെ ചോദ്യം ചെയ്യാൻ പൊലീസ്; തുടർ നടപടികൾ നിയമോപദേശം തേടി മാത്രം
കൊച്ചി: പീഡന കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തിൽ ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ പി ജി മനുവിനെ പുറത്താക്കി. ഇദ്ദേഹത്തിൽ നിന്നും അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.
അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം രാജി സമർപ്പിക്കുകയായിരുന്നു പിജി മനു. യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് ബലാത്സം?ഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർ നടപടികൾ പൊലീസ് ആരംഭിച്ചു കഴിഞ്ഞു. പിജി മനുവിന്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുക. സർക്കാർ അഭിഭാഷകരിൽ സീനിയറാണ് മനു. എൻഐഎയുടെ അടക്കം അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറൽ എസ്‌പിക്ക് നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. 2018 ൽ ഉണ്ടായ കേസിൽ നിയമസഹായത്തിനായാണ് യുവതി പി ജി മനുവിനെ സമീപിച്ചത്. പൊലീസ് നിർദ്ദേശപ്രകാരം ആയിരുന്നു അഭിഭാഷകനെ കണ്ടത്. കേസിൽ സഹായം നൽകാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. 2023 ഒക്ടോബർ 10 നാണ് പീഡനം. തുടർന്നു യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് രാജി വാങ്ങിയത്.
മനുവിനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. ഇന്നലെയാണ് 25കാരിയുടെ പരാതിയിൽ മനുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഇന്നലെ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. നിയമോപദേശം തേടി മാത്രമേ പിജി മനുവിനെതിരെ പൊലീസ് തുടർ നടപടികൾ എടുക്കൂ. ചോദ്യം ചെയ്ത ശേഷം നിയമോപദേശം തേടാനാണ് തീരുമാനം.
റൂറൽ എസ്‌പിക്കാണ് ആദ്യം പരാതി നൽകിയത്. പിന്നീട് ചോറ്റാനിക്കര പൊലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഐ.പി.സി 354, 376, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് മനുവിനെതിരെ കേസെടുത്തത്. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിന് മനു ശ്രമിക്കാനും സാധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ