- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം എം എ കോളേജിൽ നിന്നും സോഷ്യോളജി പാസായത് 80 ശതമാനം മാർക്കോടെ; വിദേശ സ്വപ്നം മനസിൽ സൂക്ഷിച്ച് ഐ.ഇ.എൽ.ടി.എസിന് കോഴ്സിനും ചേർന്നു; സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യൂനസ് റസാഖിന്റെ കെണിയിൽ വീണതോടെ എല്ലാം തകർന്നു; ലഹരിക്കേസിൽ പെട്ട തൊടുപുഴയിലെ അക്ഷയക്ക് പഠനസഹായം ഉറപ്പാക്കാൻ പി.ടി.എ
കോതമംഗലം: പ്രണയകുരുക്കിൽ പെട്ട് മയക്ക് മരുന്ന് കേസിൽ പിടിക്കപെട്ട അക്ഷയ ഷാജി (22)യുടെ പാളിപോയ ജീവിതം തിരികെ പിടിക്കാൻ സഹായ വാഗ്ദാനവുമായി സ്‌കൂൾ പിടിഎ രംഗത്ത്. പെൺകുട്ടികൾ അടക്കം മാരക മയക്കുമരുന്ന് ലോബിയുടെ കെണിയിൽ വീണ അവസാനത്തെ പെൺകുട്ടിയായി അക്ഷയ മാറണം എന്ന സന്ദേശം ഉയർത്തിയാണ് റിമാന്റിൽ കഴിയുന്ന അക്ഷയ ഷാജിയെ രക്ഷപെടുത്തി തുടർ ചികിത്സ ഉറപ്പാക്കാനും ഉപരിപഠനം പൂർത്തിയാക്കാൻ വേണ്ടിയും പ്ലസ്ടു പഠിച്ചിറങ്ങിയ ചെറുവട്ടൂർ ഗവൺമെന്റ് മോഡൽ ഹയർസെക്കന്ററി സ്‌കൂളിലെ പി ടി എ പ്രസിഡന്റ് അടക്കമുള്ളവർ രംഗത്ത് വന്നിട്ടുള്ളത്.
2017 ൽ മികച്ച മാർക്കോടെ പ്ലസ്ടു പാസായ അക്ഷയ കോതമംഗലം എം എ കോളേജിൽ 80% മാർക്കോടെ ഡിഗ്രി സോഷ്യോളജി പാസാവുകയും തുടർ പഠനത്തിനായി വിദേശത്തേക്ക് പോകാനായുള്ള 6 മാസത്തെ ഐ.ഇ.എൽ.ടി.എസ് കോഴ്‌സിനായി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ പഠനത്തിനായി ചേരുകയും ചെയ്തിരുന്നു.
മൂന്ന് മാസത്തിന് ശേഷം സോഷ്യൽ മീഡിയ വഴി പരിചയപെട്ട തൊടുപുഴ സ്വദേശിയും മയക്ക് മരുന്ന് കേസിൽ പിടിക്കപെട്ടതുമായ യൂനസ് റസാഖുമായി പ്രണയത്തിൽ ആവുകയും ചെയ്തിരുന്നു. എന്നാൽ മയക്ക് മരുന്നിന് അടിമയായ യൂനസ് പിന്നീട് അക്ഷയയുടെ പഠനം പോലും അനുവദിക്കാതെ സൗഹൃദം നടിച്ച് നിഴൽ പോലെ ഒപ്പം കൂട്ടുകയായിരുന്നു. ഇതിനിടെ മയക്ക് മരുന്ന് അടക്കം അക്ഷയക്ക് യൂനസ് നൽകിയിരുന്നതായി മാതാപിതാക്കൾ സംശയിക്കുന്നു.
ആറ് മാസമായി തൊടുപുഴയിൽ രണ്ട് ടെക്‌സ്‌റ്റൈൽസിൽ അക്ഷയ ജോലിക്ക് കയറിയിരുന്നു. ഇതിൽ നാല് മാസം ആണ് അക്ഷയ ജോലിക്ക് എത്തിയിരുന്നതെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. അവസാനത്തെ രണ്ട് മാസം യൂനസിന്റെ മാനസീക പീഠനത്തിലും ഭീഷണിക്ക് മുന്നിലും അക്ഷയ യൂനസിന്റെ കസ്റ്റഡിയിൽ ആവുകയായിരുന്നു. അക്ഷയയുടെ ഫോൺ അടക്കം ഇയാൾ തട്ടിയെടുക്കുകയും ഉപയോഗിച്ച് വരികയും ചെയ്തിരുന്നു .യൂനുസ് പോകുന്ന ഇടങ്ങളിൽ സ്‌നേഹം നടിച്ച് അക്ഷയയെ ഒപ്പം കൂട്ടിയിരുന്നു. ഇതാണ് മയക്ക് മരുന്ന് കേസിൽ പെടാൻ ഇടയാക്കിയത്. അക്ഷയ ഭീഷണിക്കും പീഠനത്തിനും ഇരയായിട്ടുള്ളതായും അക്ഷയക്ക് യൂനുസ് മയക്ക് മരുന്ന് നൽകിയിരുന്നതായും അക്ഷയയുടെ മാതാപിതാക്കൾ സംശയിക്കുന്നു.
പനിയും,വിറയലും ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് അക്ഷയ 5 ദിവസം തൊടുപുഴ യിലെ ആശുപത്രിയിൽ അഡ്‌മിറ്റായിരുന്നു. എന്നാൽ ഡോക്ടറുടെ പോലും അനുമതി ഇല്ലാതെ യൂനുസ് ബലമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് , ഒപ്പം കൂട്ടി ഹോട്ടൽ മുറിയിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിർധനരായ ഈ മാതാപിതാക്കൾക്ക് രണ്ട് പെൺമക്കളാണുള്ളത്. ഏക സഹോദരിയും ഈ സ്‌കൂളിൽ നിന്നും മികച്ച മാർക്കോടെ പ്ലസ് ടു പാസായി ഉപരി പഠനത്തിലാണുള്ളത്.
ഉപരി പഠനത്തിനായി വിദേശത്തേക്ക് അക്ഷയയെ പറഞ്ഞയക്കാൻ ആഗ്രഹിച്ച ഇവരുടെ കുടുബത്തേയും ചതിയിൽ പെട്ട അക്ഷയയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുകയും ഉപരി പഠനത്തിന് സാഹചര്യം ഒരുക്കുകയും,വിദ്യാർത്ഥികൾ ഇത്തരം ചതികുഴികളിൽ പെടുന്നത് ബോധവൽകരിക്കുകയും ചെയ്യുക എന്നതാണ് പി ടി എ യുടെ ലക്ഷ്യമിടുന്നതെന്ന് ചെറുവട്ടൂർ ഗവൺമെന്റ് മോഡൽ ഹയർസെക്കന്ററി സ്‌കൂൾ പി ടി എ പ്രസിഡന്റ് അബു വട്ടപ്പാറ അറിയിച്ചു.
കഴിഞ്ഞ ലോക്ക് ഡൗൺ കാലത്താണ് റസാക്കിനെ അക്ഷയ പരിചപ്പെടുന്നത് എന്ന് അക്ഷയയുടെ ബന്ധുക്കൾ പറഞ്ഞത്. പഠനത്തിൽ മാത്രമല്ല, കലാപരമായ കഴിവുകൾ കൂടിയുണ്ടായിരുന്ന കുട്ടിയായിരുന്നു അക്ഷയ. ചിത്ര രചനയിലും ആലാപനത്തിലും പ്രഗത്ഭയായിരുന്നു. നിരവധി പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയിട്ടുമുണ്ട്. അതിനാൽ തന്നെ കോളേജിൽ ഏവരുടെയും പ്രിയങ്കരിയായിരുന്നു. ബന്ധം വീട്ടിലറിഞ്ഞതോടെ വലിയ പ്രശ്‌നമുണ്ടായി. ഇതര മതസ്ഥനായ ഒരാളുടെ ഒപ്പം ഒരു കാരണവശാലും വിവാഹം കഴിപ്പിച്ചയക്കില്ലെന്ന് പറഞ്ഞു. എന്നാൽ ഒരേ വാശിയിൽ തന്നെ അക്ഷയ നിന്നു.
യൂനസ് റസാക്കുമായുള്ള ബന്ധം അറിഞ്ഞ് പിതാവ് അക്ഷയയുടെ മൊബൈൽ ഫോൺ തല്ലിതകർക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാനായി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് ഇയാളെ വിളിച്ചു വരുത്തി സംസാരിച്ചപ്പോൾ വിവാഹം കഴിക്കാൻ കഴിയില്ലെന്നാണ് പറഞ്ഞത്. എന്നാൽ അക്ഷയയോട് വിവാഹം കഴിക്കും എന്നും പറഞ്ഞു. ഇതിനിടയിൽ ഭൂതത്താൻകെട്ട് അണക്കെട്ടിൽ ചാടി അക്ഷയ ആത്മഹത്യക്ക് ശ്രമം നടത്തി. വാരിയെല്ലൊടിഞ്ഞ നിലയിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ് അന്ന് രക്ഷപെടുത്തിയത്.
ഇതോടെ യൂനസ് റസാക്കിന്റെ തൊടുപുഴയിലെ വീട്ടിൽ വിവാഹകാര്യവുമായി മാതാപിതാക്കൾ പോയി. എന്നാൽ അവർ വിവാഹത്തിന് എതിരായിരുന്നു. അഞ്ചു നേരം നിസ്‌ക്കരിക്കുന്ന കുടുംബമാണ് എന്നും അതിനാൽ അന്യമതക്കാരിയായ പെൺകുട്ടിയെ മകനുമായി വിവാഹം കഴിപ്പിക്കാൻ താൽപര്യമില്ലെന്നുമായിരുന്നു മറുപടി. ഇക്കാര്യം അക്ഷയുമായി വീട്ടുകാർ സംസാരിച്ചപ്പോൾ ഇനി ബന്ധത്തിനൊന്നും പോകില്ലെന്നായിരുന്നു മറുപടി. എന്നാൽ വീട്ടുകാരറിയാതെ വീണ്ടും ഇവർ ബന്ധം തുടരുകയായിരുന്നു.
മറുനാടന് മലയാളി ലേഖകന്.