- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ മോചിതനാണെന്ന ലേബൽ മാർക്കറ്റ് ചെയ്തു സ്ത്രീകളെ വളച്ചെടുക്കും; ഗോചാറ്റ് പ്ലാറ്റ്ഫോം വഴി നഗ്ന ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയശേഷം ബ്ലാക്ക്മെയിലിങ്; കേസായപ്പോൾ ഗൾഫിലേക്ക് മുങ്ങിയ പ്രതി ന്യൂഇയർ ആഘോഷിക്കാൻ നാട്ടിലെത്തിയപ്പോൾ പിടിയിൽ; വർക്കലയിലെ കെണിയിൽ മറ്റൊരു യുവതിയെ രക്ഷിച്ച് തൃശൂർ സൈബർ പൊലീസിന്റെ മാസ് എൻട്രി
തിരുവനന്തപുരം. ഇൻസ്റ്റാഗ്രാമിൽ സുഹൃത്തായ യുവതിയുടെ പേരിൽ അക്കൗണ്ട്് ഉണ്ടാക്കി അതിൽ അവരുടെ സ്വകാര്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനാണ് തിരുവനന്തപുരം വർക്കല സ്വദേശി മണ്ണാർതൊടി വീട്ടിൽ അൽഅമീനെയാണ് (28) തൃശൂർ റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ ബി.കെ.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത് തന്ത്രപരമായി. വിദേശത്തായിരുന്ന പ്രതി അതീവ രഹസ്യമായി ന്യൂ ഇയർ ആഘോഷിക്കാൻ വർക്കലയിൽ എത്തിയപ്പോഴാണ് സൈബർ പൊലീസ് പിന്തുടർന്ന് പിടികൂടിയത്.
പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയത്പ്പോൾ തന്നെ വിദേശത്തേക്ക് കടന്നതിന് ശേഷം സൈബർ പൊലീസിനെ ബന്ധപ്പെട്ട് പിടിക്കാമെങ്കിൽ പിടിച്ചോ എന്ന് വെല്ലു വിളി നടത്തിയിരുന്നു. ഇതോടെ അൽ അമീന്റെ ഒരോ നീക്കവും പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പ്രതി വർക്കലയിൽ എത്തിയതും സൈബർ പൊലീസിന്റെ പിടിയിലായതും.
കേസിനെ കുറിച്ച് തൃശൂർ റൂറൽ സൈബർ പൊലീസ് പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം വർക്കല സ്വദേശിയായ പ്രതി അൽ അമീൻ വിവാഹ മോചിതനാണ്. നേരത്തെ ഒരു ഹിന്ദു യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചു. അതിൽ ഒരു കുഞ്ഞുണ്ട്. മതംമാറ്റിയായിരുന്നു വിവാഹം. വിവാഹിതനായ ശേഷ വും പല സ്ത്രീകളുമായി ഇയാൽ അവിഹത ബന്ധം തുടർന്നു. ഇത് കണ്ടു പിടിച്ച ഭാര്യ എതിർപ്പുമാീയി രംഗത്ത് എത്തി അങ്ങനെയാണ് അവരെ ഒഴിവാക്കിയത്. നിയമപരമായി ഡിവോഴ്സ് വാങ്ങിയ ശേഷം അത് മാർക്കറ്റ് ചെയ്താണ് പിന്നീട് പ്രതി സ്ത്രീകളെ വലയിലാക്കിയിരുന്നത്.
കഴിഞ്ഞ വർഷം പ്രതി അബുദാബിയിൽ ആയിരിക്കെ ഗോ ചാറ്റു വഴിയാണ് ഇപ്പോൾ ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന തിരുവനന്തപുരത്തുകാരി പ്രതിയെ പരിചയപ്പെടുന്നത്. യുവതിയും വിവാഹമോചിതയാണ്. തുല്യ ദുഃഖിതരാണെന്ന ഇമേജ് ഉണ്ടാക്കി യുവതിയെ വളച്ചെടുത്ത അൽ അമീൻ ഗോചാറ്റ് വഴിയും ഗൂഗിൽ മീറ്റ് വഴിയും യുവതിയുമായി വീഡിയോ കോൾ ചെയ്തു. സ്വകാര്യ ദൃശ്യങ്ങൾ അടക്കം യുവതിയെ കൊണ്ട് പ്രദർശിപ്പിച്ച ശേഷം ഇതൊക്ക ഇയാൾ റെക്കാർഡു ചെയ്തു. വിവാഹം കഴിയക്കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്. ഇതിന് ശേഷം ഇയാൾ യുവതിയുടെ പേരിൽ ഒരു ഇൻസ്റ്റാ ഗ്രാം അക്കൗണ്ട് തുടങ്ങി. യുവതിയുടെ തന്നെ ഫോട്ടോയും നല്കി. അങ്ങനെ അവരാണെന്ന് വിശ്വസിച്ച് ബന്ധുക്കളെല്ലാം ഫോളവേഴ്സുമായി.
തുടർന്ന് ഒരു ദിവസം അൽ അമീൻ യുവതിക്ക് ഒരു നമ്പർ കൈമാറി. ഈ യുവതിയെ വിളിച്ച് ഭീക്ഷണിപ്പെടുത്താനായിരുന്നു നിർദ്ദേശം. അവരുടെ സ്വകാര്യ ദൃശ്യങ്ങൾ തന്റെ കൈവശം ഉണ്ടെന്നും യുവതിയോടു പറഞ്ഞു. ഇതോടെ ഇയ്യാളുടെ നിലപാടുകളെ ചോദ്യം ചെയ്യുകയും തനിക്കത് പറ്റില്ല എന്ന് യുവതി പറയുകയും ചെയ്തു. പ്രതിക്ക് മറ്റ് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ പരാതിക്കാരി ബന്ധം ഉപേക്ഷിച്ചതോടെ ചിത്രങ്ങളും വിഡിയോകളും കാണിച്ച് 2 ലക്ഷം രൂപ ആവശ്യപ്പെട്ടു ബ്ലാക്ക്മെയിലിംഗിന് തുനിഞ്ഞു.
പിന്നീടു യുവതിക്ക് നേര ഭീക്ഷണിയായി. എം ഡി എം എ വീട്ടിൽ കൊണ്ടു വന്ന് വെച്ച ശേഷം എക്സൈസിനെ കൊണ്ട് പിടിപ്പിക്കുമെന്നു പറഞ്ഞിട്ടും യുവതി കുലുങ്ങിയില്ല. പിന്നീട് യുവതിയുടെ പേരിൽ പ്രതി തുടങ്ങിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇവരുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്തു. ബന്ധുക്കൾ വിളിച്ചു പറഞ്ഞപ്പോഴാണ് യുവതി കാര്യം അറിഞ്ഞത്. ഉടൻ തൃശൂർ റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ ബി കെ സുനിൽ കൃഷ്ണനെ നേരിൽ കണ്ട് യുവതി പരാതി നല്കി. ഉടൻ തന്നെ ഇൻസ്റ്റാ ഗ്രാമിൽ ബന്ധപ്പെട്ട് സൈബർ പൊലീസ് യുവതിയുടെ പേരിലുള്ള അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
ഇതറിഞ്ഞ പ്രതി വിദേശത്തേക്ക് കടക്കുകയും പൊലീസിനെ വെല്ലു വിളിക്കുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ദിവസം ന്യൂ ഇയർ ആഘോഷിക്കാൻ പ്രതി വർക്കലയിൽ എത്തി എന്ന് സൈബർ പൊലീസിന് വിവരം കിട്ടി. തുടർന്ന് ലൊക്കേഷൻ സെർച്ച് ചെയ്ത് പ്രതിയെ സൈബർ പൊലീസ് പിന്തുടർന്നു. അയിരൂർ ഹരിഹരപുരം ഭാഗത്ത് ഇയാൾ കാറിൽ എത്തിയതായി പൊലീസ് ഉറപ്പിച്ചു. തുടർന്ന് പൊലീസ് ജീപ്പ് ഉപേക്ഷിച്ച് സ്വകാര്യ കാറിൽ ഇവിടെ എത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. അൽ അമീനെ പിടികൂടുമ്പോൾ ഒപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് വിവാഹ വാഗ്ദാനം നല്കി കൊണ്ടു വന്നതാണെന്നും അവരും വിവാഹ മോചിതയാണന്നും പൊലീസ് അറിയുന്നത്.
ചൂക്ഷണത്തിനായി എത്തിച്ച യുവതിയെ സൈബർ പൊലീസ് എത്തിയതു കൊണ്ട് രക്ഷിക്കാനായി. ഇവരെ വിശ്വസിപ്പിക്കാൻ താലിമാല കെട്ടിയെന്നും അവർ പൊലീസിനോടു പറഞ്ഞു. മുഴുവൻ തട്ടിപ്പും മനസിലാക്കിയ യുവതി തന്റെ പേരിലും ഇയാൾ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയതായി പൊലീസിനോടു പറഞ്ഞു. ചൂക്ഷണത്തിന് മുൻപ് രക്ഷപ്പെട്ടതു കൊണ്ട് ആ യുവതിയുടെ ദൃശ്യങ്ങൾ പ്രതിക്ക് പകർത്താനായില്ല. പ്രതിക്കെതിരെ സമാനമായ കേസുകൾ ചാവക്കാട്, വർക്കല സ്റ്റേഷനുകളിൽ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
മെഡിക്കൽ പരിശോധനയ്ക്ക് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ചിത്രം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകന്റെ മൊബൈൽ ഫോൺ പ്രതി തട്ടിപ്പറിച്ച് വലിച്ചെറിഞ്ഞു. സൈബർ ക്രൈം ഇൻസ്പെക്ടർ ബി.കെ.സുനിൽ കൃഷ്ണൻ, എഎസ്ഐ സി.എം.തോമസ്, എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്