- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനലിലൂടെ അകത്തേക്കു കൈ കടത്തി വാതിൽ തുറന്ന ശേഷം അവിടെ ഇരുന്ന മൊബൈൽ ഫോൺ എടുത്ത കൊക്ക് സതീശ്; ആ എട്ടു വയസ്സുകാരിക്ക് ജീവൻ കിട്ടിയത് നാട്ടുകാരുടെ കരുതലിൽ; ആലുവയിലെ പീഡനത്തിൽ പ്രതി ക്രിസ്റ്റിൽ രാജ് മാത്രം; അതിവേഗ കുറ്റപത്രവുമായി പൊലീസ്; കൊടും ക്രിമിനലിനെതിരെ അതിവേഗ വിചാരണ നടക്കും
കൊച്ചി: ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടു വയസായ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസിന്റെ കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര ചെങ്കൽ വഞ്ചിക്കുഴി കമ്പാരക്കൽ വീട്ടീൽ ക്രിസ്റ്റീൽ (27) ന് എതിരെയാണ് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എറണാകുളം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് (പോക്‌സോ) കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ ബീഹാറിയായ കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ അതിവേഗ വിചാരണ നടത്തിയിരുന്നു. പ്രതിക്ക് വധശിക്ഷയും വിധിച്ചു. സമാന വിചാരണ ഈ കേസിലും നടക്കും.
അതിവേഗമാണ് ക്രിസ്റ്റീലിനെതിരെ കുറ്റപത്രം തയ്യാറാക്കിയത്. 1262 പേജുകളുള്ള കുറ്റപത്രത്തിൽ 115 സാക്ഷികളാണുള്ളത്. 30 ഡോക്യുമെന്റുകളും, 18 മെറ്റീരിയൽസ് ഒബ്ജക്റ്റുകളും തെളിവുകളായിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം, ബലാത്സംഗം, മോഷണം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സമയബന്ധിതമായി പഴുതടച്ച് പ്രതിക്ക് പരമാവധി ശിക്ഷലഭിക്കാവുന്ന തരത്തിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. സെപ്റ്റംബർ 7 ന് പുലർച്ചേയാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഇയാൾ എടുത്തു കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടിൽ നിന്നുൾപ്പടെ മൂന്ന് മൊബൈൽ ഫോണുകളും അന്ന് രാത്രി മോഷ്ടിച്ചു. തുടർന്ന് ഇയാൾ ഒളിവിൽപോയി. ഇയാളെ തിരയുന്ന പൊലീസ് സംഘത്തെക്കണ്ട് ഇയാൾ മാർത്താണ്ഡ വർമ്മ പാലത്തിനു താഴെയുള്ള പുഴയിൽച്ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ക്രിസ്റ്റിൻ.
ക്രിസ്റ്റിൽ രാജിനെ കുടുക്കിയത് മൊബൈലായിരുന്നു. രാത്രിയിൽ കുട്ടിയുടെ വീട്ടിൽ നിന്നെടുത്ത മൊബൈലിന്റെ ടവർ ലൊക്കേഷനാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. രാത്രി കുട്ടിയുടെ വീട്ടിൽ എത്തിയതു മോഷണം ലക്ഷ്യമിട്ടായിരുന്നു. അതിനിടെയാണു തട്ടിക്കൊണ്ടുപോകലും പീഡനവും നടന്നത്. ക്രിസ്റ്റിലിന്റെ സഞ്ചിയിൽ പലയിടങ്ങളിൽ നിന്നു മോഷ്ടിച്ച 8 മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നു. ജനലിലൂടെ കൊക്കിനെ പോലെ മൊബൈൽ എടുക്കാൻ വിരുതനാണ് ക്രിസ്റ്റിൽ. അതുകൊണ്ടാണ് കൊക്ക് സതീഷ് എന്ന പേര് ഈ മോഷ്ടാവിന് കിട്ടിയത്.
ആലുവയിൽ ബിഹാർ സ്വദേശിയുടെ മകളായ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത് അതിസാഹസികമായാണ്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ആലുവ ചാത്തൻപുറം ഭാഗത്തുനിന്ന് രക്ഷപ്പെട്ട പാറശ്ശാല ചെങ്കൽ സ്വദേശി സതീഷ് എന്ന ക്രിസ്റ്റിൽ രാജിനെ ആലുവ മാർത്താണ്ഡം പാലത്തിന് താഴെനിന്നാണ് പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ടതോടെ പുഴയിൽ ചാടിയ പ്രതിയെ പിന്നാലെ ചാടിയ പൊലീസുകാരും നാട്ടുകാരും ചേർന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. ഈ കേസിലാണ് അതിവേഗ കുറ്റപത്രം.
കുട്ടിയെ പീഡിപ്പിച്ചശേഷം രക്ഷപ്പെട്ട ക്രിസ്റ്റിൽരാജ് ആലുവ പാലത്തിന് താഴെയുള്ള കുറ്റിക്കാട്ടിലാണ് ഒളിച്ചിരുന്നത്. പാലത്തിന് തൂണിനോട് ചേർന്ന കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഇയാളെ സമീപത്തെ ഹോട്ടലിലെ ജീവനക്കാരാണ് ശ്രദ്ധിച്ചത്. ഇതോടെ ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒളിച്ചിരിക്കുന്നത് നടുക്കമുണ്ടാക്കിയ കേസിലെ പ്രതിയാണോ എന്ന് സംശയിച്ച പൊലീസ് സംഘം ഉടൻതന്നെ സ്ഥലത്തെത്തുകയും പ്രദേശം വളയുകയും ചെയ്തു. ഇതോടെയാണ് ക്രിസ്റ്റിൽ രാജ് കാട്ടിൽനിന്ന് പുഴയിലേക്ക് ചാടിയത്. നീന്തൽ അറിയാത്തതിനാൽ പുഴയിൽചാടി രക്ഷപ്പെടാനുള്ള നീക്കം പാളി. ഏതാനുംദൂരം പുഴയിലൂടെ നടന്നുപോയ ഇയാളെ പിന്നാലെയെത്തിയ പൊലീസുകാരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. കരയ്‌ക്കെത്തിച്ചതിന് പിന്നാലെ പ്രതിക്ക് നേരേ നാട്ടുകാരുടെ കൈയേറ്റശ്രമവും ഉണ്ടായി. തുടർന്ന് പൊലീസ് സംഘം പ്രതിയുമായി സ്റ്റേഷനിലേക്ക് തിരിച്ചു.
പുലർച്ചെയാണ് ആലുവ ചാത്തൻപുറത്തെ വീട്ടിൽനിന്ന് ക്രിസ്റ്റിൽരാജ് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ പീഡിപ്പിച്ചശേഷം സമീപത്തെ വയലിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് ഊർജിതമായ തിരച്ചിലാണ് നടത്തിയിരുന്നത്. പ്രദേശത്തുനിന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്ത് അന്വേഷണത്തിൽ നിർണായകമായി. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിയെക്കുറിച്ച് ചില സൂചനകൾ പൊലീസിന് ലഭിച്ചു. ഇതിനിടെയാണ് ആലുവയിലെ പാലത്തിന് സമീപം പ്രതിയെ കണ്ടതായി വിവരം കിട്ടിയത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.
വസ്ത്രം മാറിയതും മൊബൈൽ ഓഫാക്കിയതും അന്വേഷണത്തെ ബാധിച്ചെങ്കിലും പ്രതിയുടെ സ്വഭാവം കേന്ദ്രീകരിച്ച് തന്നെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് മാർത്താണ്ഡവർമ്മ പാലത്തിന് താഴെയായി പ്രതി ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുന്നത്. കിസ്റ്റിൻ ആലുവയിൽ തങ്ങിയിരുന്നത് വ്യാജപേരിലായിരുന്നു. സതീശ് എന്ന പേരിലാണ് ഇയാൾ എറണാകുളത്ത് കഴിഞ്ഞിരുന്നത്. തിരുവനന്തപുരത്ത് നിരവധി കേസുകളിൽ പ്രതിയായതോടെയാണ് ഇയാൾ എറണാകുളത്തേക്ക് കടന്നത്. ഇവിടെയും ഒരു കേസിൽ ജയിൽവാസം അനുഭവിച്ചശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ചെങ്കൽ സ്വദേശി ക്രിസ്റ്റിൽ രാജ് കൊടുംക്രിമിനലെന്നാണ് റിപ്പോർട്ട്. 2017-ൽ മാനസികവെല്ലുവിളി നേരിടുന്ന വയോധികയെ പീഡിപ്പിച്ച കേസിലും ഒട്ടേറെ മോഷണക്കേസിലും ഇയാൾ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. പകൽമുഴുവൻ വീട്ടിൽ തങ്ങുന്ന ഇയാൾ രാത്രിസമയത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളതെന്ന് ഇയാളുടെ സമീപവാസികളും പറയുന്നു. മൊബൈൽഫോൺ മോഷ്ടിക്കുന്നതാണ് സതീഷ് എന്ന ക്രിസ്റ്റിൽരാജിന്റെ പതിവുപരിപാടി. 18 വയസ്സ് മുതൽ മോഷണത്തിനിറങ്ങിയ ഇയാളെ പൊലീസ് നേരത്തെയും പിടികൂടിയിട്ടുണ്ട്. 2017-ൽ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും ക്രിസ്റ്റിൽ രാജ് പിടിയിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങിയെന്നാണ് വിവരം. ഇയാളുടെ വീട്ടിൽ മോഷ്ടിച്ചുകൊണ്ടുവന്ന നിരവധി മൊബൈൽഫോണുകളുമുണ്ട്.
18-ാം വയസ്സിൽ മൊബൈൽഫോൺ മോഷ്ടിച്ചാണ് ക്രിസ്റ്റലിന്റെ ക്രിമിനൽജീവിതത്തിന്റെ തുടക്കം. തുടർന്ന് രാത്രി വീട്ടിൽനിന്ന് പുറത്തുപോകുന്നത് പതിവായി. പകൽ വീട്ടിലിരിക്കുന്ന മകൻ അർധരാത്രിയോടെ പുറത്തേക്ക് പോകുമെന്നും രാവിലെയാണ് തിരിച്ചെത്താറുള്ളതെന്നും ക്രിസ്റ്റലിന്റെ അമ്മയും പറയുന്നുണ്ട്.




