- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൂത്തുക്കുടി തുറമുഖം വഴി അടയ്ക്ക കള്ളക്കടത്ത് വ്യാപകം; ഇന്തോനേഷ്യൻ അടയ്ക്ക ശ്രീലങ്കയുടെ അടയ്ക്കയാണെന്ന് കാണിച്ചുള്ള വ്യാജ കൺട്രി ഓഫ് ഒറിജിൻ സർട്ടിഫിക്കറ്റ് കണ്ടെത്തി; പിന്നിൽ കേരളത്തിൽ നിന്നുള്ള ഇറക്കുമതിക്കാരുടെ ലോബി എന്ന് സംശയം
തൂത്തുക്കുടി: തൂത്തുക്കുടി തുറമുഖം വഴി അടയ്ക്ക കള്ളക്കടത്ത് വ്യാപകമാകുന്നു. പിന്നിൽ കേരളത്തിൽ നിന്നുള്ള ഇറക്കുമതിക്കാരെന്ന് കസ്റ്റംസിന് സംശയം. ഇന്തോനേഷ്യൻ അടയ്ക്ക ശ്രീലങ്കയുടെ അടക്കയാണെന്ന് കാണിച്ച് വ്യാജ കൺട്രി ഓഫ് ഒറിജിൻ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഇന്ത്യ - ശ്രീലങ്ക വ്യാപാരക്കരാറിലെ പഴുതുകൾ ഉപയോഗിച്ച് കസ്റ്റംസ് തീരുവ വെട്ടിക്കുന്നതാണ് ഈ ഇറക്കുമതിക്കാരുടെ രീതി. ഇത് മൂലം കസ്റ്റംസ് തീരുവ ഇനത്തിൽ വൻ നഷ്ടമാണ് സർക്കാറുകൾക്കുണ്ടാകുന്നത്.
കൊല്ലം ജില്ലയിൽ നിന്നുള്ള ഒരു ഇറക്കുമതിക്കാരനെയും അദ്ദേഹത്തിന്റെ പങ്കാളികളായ പൊന്നാനി കോഴിക്കോട് സ്വദേശികളും കൂടാതെ കൊച്ചി കേന്ദ്രീകരിച്ചുള്ള പുതുതായി വന്ന ഒരു വനിത ഇറക്കുമതിക്കാരിയും കസ്റ്റംസ്, ഡി ആർ ഐ നിരീക്ഷണത്തിലാണ്.
വനിത ഇറക്കുമതിക്കാരിക്ക് വേണ്ടി സ്ഥിരമായി കയറ്റുമതി ചെയ്യുന്ന കൊളംബോയിലുള്ള കയറ്റുമതി കമ്പനി മുമ്പ് വ്യാജ കൺട്രി ഓഫ് ഒറിജിൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കയറ്റുമതി ചെയ്ത കേസിൽ ശ്രീലങ്കൻ കസ്റ്റംസിന്റെ ഹിറ്റ് ലിസ്റ്റിൽ ഉള്ള കമ്പനിയാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രീലങ്കൻ ഗവൺമെന്റ് ഇന്ത്യൻ കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. വനിത ഇറക്കുമതി വ്യാപാരി കഴിഞ്ഞ മാസം വ്യാജ കൺട്രി ഓഫ് ഒറിജിൻ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നതിന് വേണ്ടി ശ്രീലങ്ക സന്ദർശിച്ചതായി ഡി ആർ ഐ കണ്ടെത്തിയിട്ടുണ്ട്.
കൊറോണക്ക് മുമ്പ് ഡൽഹി ഡ്രൈ പോർട്ട് വഴിയും കാണ്ട്‌ല തുറമുഖവും വഴിയായിരുന്നു കള്ളക്കടത്തുകാർ ഇറക്കുമതി ചെയ്തിരുന്നത്. അവിടങ്ങളിൽ കസ്റ്റംസും ഡി ആർ ഐ യും പിടിമുറുക്കിയതോട് കൂടിയാണ് അടക്ക കള്ളക്കടത്തുകാർ തൂത്തുക്കുടിയിലേക്ക് ചേക്കേറിയത്.
മുൻ കാലങ്ങളിലും മാന്യമായ ചെറുകിട ഇറക്കുമതി വ്യാപാരികൾ തൂത്തുക്കുടി തുറമുഖം വഴി ചെറിയ തോതിൽ അടക്കം ശ്രീലങ്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ കള്ളക്കടത്തുകാരുടെ വരവോടെ മാന്യമായ ഇറക്കുമതി ചെയ്യുന്ന വ്യാപാരികളെയും സംശയത്തിന്റെ കണ്ണുകളോടെയാണ് അധികൃതർ കാണുന്നതെന്ന് കല്പറ്റയിൽ നിന്നുള്ള ഒരു ഇറക്കുമതി വ്യാപാരി പറഞ്ഞു.



