- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനത്താവളം വഴി മലാശയത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 55 ലക്ഷം രൂപയുടെ സ്വർണം; തുടർച്ചയയി ചോദ്യം ചെയ്തെങ്കിലും ഗോൾഡ് കാരിയർ ആണെന്ന് സമ്മതിച്ചില്ല; അവസാനം എക്സറെ എടുത്തപ്പോൾ വയറിനകത്ത് മൂന്ന് കാപ്സ്യൂൾ സ്വർണം; ഇരിട്ടിക്കാരൻ അസ്ലം കുടുങ്ങിയത് ഇങ്ങനെ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി മലശയത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവിനെ വിമാനത്തവളത്തിന് പുറത്തുവെച്ചു പൊലീസ് പിടികൂടി. റിയാദിൽ നിന്നും കരിപ്പൂർ വിമാനത്താവളം നാട്ടിലേക്ക് കടത്താൻ ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വർണ്ണമാണ് ഇന്ന് പൊലീസ് പിടിച്ചെടുത്തത്.
സംഭവത്തിൽ ഒരു യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. റിയാദിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ് അസ്ലം (40) ആണ് 927 ഗ്രാം 24 ക്യാരറ്റ് സ്വർണം സഹിതം എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്.
സ്വർണം മിശ്രിത രൂപത്തിൽ പാക് ചെയ്ത് 3 കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ ഒരു 55 ലക്ഷം വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്. ഇന്നു രാവിലെ എട്ടിനു റിയാദിൽ നിന്നെത്തിയ ഫ്ലൈനാസ്വിമാനത്തിലാണ് ഇയാൾ കാലികറ്റ് എയർപോർട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ അസ്ലമിനെ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത ശേഷം തുടർച്ചയായി ചോദ്യം ചെയ്തെങ്കിലും താൻ ഗോൾഡ് കാരിയർ ആണെന്ന കാര്യം സമ്മതിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. തുടർന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോൾ വയറിനകത്ത് 3 കാപ്സ്യൂളുകൾ കാണപ്പെട്ടു.
927 ഗ്രാം ഭാരമുണ്ടായിരുന്നു 3 കാപ്സ്യൂളുകൾക്ക്.പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും. ഈ വർഷം കാലിക്കറ്റ് എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 24-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്