- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുവിട്ടിറങ്ങിയ 15കാരിക്ക് ആൺസുഹൃത്തിനെ ഫോൺ വിളിച്ചിട്ട് കിട്ടിയില്ല; വിഷമത്തിലിരിക്കെ ആശ്വസിപ്പിക്കാനെന്ന വ്യാജേന ബൈക്കിൽ കയറ്റി പാർക്കിൽ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയയാക്കി; 23കാരൻ റിമാൻഡിൽ
മലപ്പുറം: വീടുവിട്ടിറങ്ങിയ 15കാരിക്ക് ആൺസുഹൃത്തിനെ ഫോൺവിളിച്ചിട്ട് കിട്ടിയില്ല. വിഷമത്തിലിരിക്കെ പെൺകുട്ടിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേനയെത്തി ബൈ്ക്കിൽ കൊണ്ടുപോയി പീഡിപ്പിച്ച 23കാരനെ കോടതി റിമാൻഡ് ചെയ്തു. വീടുവിട്ടിറങ്ങിയ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ താനൂർ പൊലീസ് അറസ്റ്റ് ചെയ്ത പരപ്പനങ്ങാടി ഒട്ടുമ്മൽ കോറുവിന്റെ പുരക്കൽ ഇബ്രാഹിം ബാദുഷ (23)നെയാണ് റിമാന്റ് ചെയ്തത്. ആറു മാസമായി പെൺകുട്ടി താനൂർ ഒട്ടുമ്പുറത്തുള്ള മറ്റൊരു യുവാവുമായി സൗഹൃദത്തിലായിരുന്നു.
ഇതിൽ നിന്നും പിന്മാറണമെന്ന് പെൺകുട്ടിയോട് വീട്ടുകാർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യുവാവ് പെൺകുട്ടിക്ക് നൽകിയ ഫോൺ ഇക്കഴിഞ്ഞ അഞ്ചിന് സഹോദരൻ പിടികൂടുകയും പെൺകുട്ടിയെ നന്നായി വഴക്കു പറയുകയും ചെയ്തു. ഇതിലുള്ള മനോവിഷമത്തിൽ ബാലിക ഒമ്പതിന് പുലർച്ചെ ആറര മണിക്ക് ആരുമറിയാതെ വീടുവിട്ടിറങ്ങി. താൻ പോകുന്നുവെന്നും അന്വേഷിക്കരുതെന്നും കത്തെഴുതിവച്ചായിരുന്നു വീട്ടിൽ നിന്നിറങ്ങിയത്.
ഇതോടെ സഹോദരൻ പൊലീസിൽ പരാതി നൽകി. വീട്ടിൽ നിന്നിറങ്ങിയ കുട്ടി ബസ്സിൽ വൈലത്തൂരെത്തുകയും തുടർന്ന് തിരൂരിലേക്ക് പോകുകയുമായിരുന്നു. തിരൂരിൽ നിന്നും ഒട്ടുംപുറത്തേക്കുള്ള ബസ്സിൽ കയറിയ കുട്ടി തൂവൽതീരത്ത് ഇറങ്ങി. ഇവിടെ വച്ചാണ് ഇബ്രാഹിം ബാദുഷയുമായി പരിചയപ്പെടുന്നത്. ഇയാളുടെ ഫോണിൽ നിന്നും പലതവണ ശ്രമിച്ചെങ്കിലും പെൺകുട്ടിക്ക് തന്റെ ആൺ സുഹൃത്തിനെ ലൈനിൽ കിട്ടിയില്ല.
ഈ വിഷമത്തിൽ ഇരിക്കവെയാണ് തൊട്ടും തലോടിയും ആശ്വസിപ്പിക്കാനായുള്ള പ്രതിയുടെ ശ്രമം. തുടർന്ന് കുട്ടിയെ ബൈക്കിൽ കയറ്റി പാർക്കിൽ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയയാക്കി. പിന്നീട് ഇരുവരും താനൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കുട്ടിയിൽ നിന്നും വിവരങ്ങൾ അറിഞ്ഞ പൊലീസ് യുവാവിനെതിരെ കേസ്സെടുത്ത് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ ഈ മാസം 20 വരെ റിമാന്റ് ചെയ്ത് സബ് ജയിലേക്കയച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്