- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് സഞ്ചാരത്തിനിടെ ഭരണിക്കാവ് ജംഗ്ഷനിൽ സോപ്പ് തേച്ചു കുളി; മഴയത്തെ കുളി വീഡിയോ വൈറലായപ്പോൾ പൊലീസ് അറിഞ്ഞു; ലഹരി ഉപയോഗിക്കാതെയുള്ള വീഡിയോ പിടിത്തം; ശാസ്താംകോട്ടയിലെ തിരക്കേറിയ റോഡിൽ സോപ്പ് തേച്ചുകുളിച്ചുകൊണ്ട് ബൈക്കിൽ സഞ്ചരിച്ചത് രണ്ടു യുവാക്കൾ; അജ്മലിനും ബാദുഷയ്ക്കും പിഴ ശിക്ഷ
കൊല്ലം: തിരക്കേറിയ റോഡിൽ സോപ്പ് തേച്ചുകുളിച്ചുകൊണ്ട് ബൈക്കിൽ സഞ്ചരിച്ച രണ്ടു യുവാക്കൾ പിടിയിൽ. കൊല്ലം ശാസ്താംകോട്ടയിൽ കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് യുവാക്കൾ അർദ്ധനഗ്നരായി ബൈക്കി സഞ്ചരിച്ച് കുളിച്ചത്. സിനിമാ പറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
അപകടകരമായ വിധത്തിൽ വാഹനമോടിച്ചു എന്ന കുറ്റമടക്കം ചുമത്തിയാണ് കേസ്. പിഴ ഈടാക്കി ഇവരെ വിട്ടയച്ചു. എന്നാൽ കളി കഴിഞ്ഞുവരുമ്പോൾ മഴ പെയ്തുവെന്നും ആകെ നനഞ്ഞതോടെ ധരിച്ചിരുന്ന ടീഷർട്ട് അഴിച്ചുവെച്ചതാണെന്നുമാണ് യുവാക്കളുടെ വിശദീകരണം. ഇവർ സഞ്ചരിക്കുന്ന വീഡിയോ ചിത്രീകരിച്ച് ഇവർ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് പൊലീസ് പിടികൂടിയത്. ഈ വീഡിയോ വൈറലായി. വീഡിയോ വൈറലാക്കാനുള്ള തന്ത്രമായിരുന്നു അതെന്നും സൂചനകളുണ്ട്.
ശാസ്താംകോട്ടയിൽ ബൈക്കിൽ സഞ്ചരിച്ചുകൊണ്ട് സോപ്പ് തേച്ചു കുളിച്ച യുവാക്കളുടെ വീഡിയോ ചിത്രീകരണം നടന്നത് നാലു ദിവസം മുമ്പാണ്. ഭരണിക്കാവ് ജങ്ഷനിലൂടെയാണ് യുവാക്കൾ ഇത്തരത്തിൽ യാത്ര നടത്തിയത്. അർദ്ധ നഗ്നരായി സോപ്പ് തേച്ചുകുളിച്ചു കൊണ്ടായിരുന്നു ഇരുവരുടേയും യാത്ര. ശാസ്താംകോട്ട പൊലീസിന്റെ പക്കലും ഈ ദൃശ്യങ്ങളെത്തി. പൊലീസ് വിളിപ്പച്ചതനുസരിച്ച് ഇന്നലെ വൈകീട്ടോടെയാണ് ഇരുവരും സ്റ്റേഷനിൽ ഹാജരായത്.
'കളി കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടെ മഴ പെയ്തു. ഇതോടെ കുളിക്കാനുള്ള കൗതുകത്തിന് വേണ്ടി ചെയ്തതാണ്' എന്നാണ് പൊലീസിനോട് ഇവർ പറഞ്ഞത്. ലഹരിയോ മറ്റു പദാർത്ഥങ്ങളോ ഉപയോഗിച്ചായിരുന്നില്ല ഇത്തരമൊരു പ്രകടനമെന്ന് പൊലീസ് വ്യക്തമാക്കി. ഗതാഗത നിയമം ലംഘിച്ചതിന് കേസെടുത്ത പൊലീസ് ഇരുവരിൽ നിന്നും പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.
മറുനാടന് മലയാളി ബ്യൂറോ