- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിലെ വീട്ടു ജോലിക്കാരിയായ ഭാര്യയുമായി അടുപ്പമെന്ന് സംശയം; പതിനഞ്ചു കൊല്ലമായി പരിചയമുള്ള ആത്മാർത്ഥ സുഹൃത്തിനെ വകവരുത്തിയത് മക്കളെ സുരക്ഷിത സ്ഥാനത്താക്കി; 'സിനിമാ മോഡൽ' കൊലയ്ക്ക് പിന്നിൽ ഭാര്യയെ തിരിച്ചു പിടിക്കാനുള്ള ശ്രമം; ബിന്ദുകുമാറിനെ മുത്തുകുമാർ വകവരുത്തിയത് മാസങ്ങളുടെ തന്ത്രമൊരുക്കലിൽ
കോട്ടയം. സെപ്റ്റംബർ മാസം 26 മുതലാണ് ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ കാണാതാവുന്നത്. ബന്ധു വീടുകളിലും സുഹൃത്തുക്കളോടും തിരക്കിയിട്ട് ഫലം കാണാത്തതു കൊണ്ട് അടുത്ത ദിവസം തന്നെ ബിന്ദുമോന്റെ വീട്ടുകാർ ആലപ്പുഴ നോർത്ത് പൊലീസ സ്റ്റേഷനിൽ പരാതി നല്കി. അങ്ങനെ ഒരു മിസിങ് കേസായി പരിഗണിച്ച് പൊലീസ് അന്വേഷണം നീങ്ങുന്നതിനിടെയാണ് ബിന്ദു കൂമാറിന്റെ സുഹൃത്തായ മുത്തുകുമാറിനെ കാണാതാവുന്നതിന് തൊട്ട് മുൻപ് ബിന്ദു കുമാർ വിളിച്ചിരുന്നതായി മനസിലാവുന്നത്. ഇതനുസരിച്ച് പിന്നീട് ചങ്ങനാശ്ശേരി പൊലീസ് ബിന്ദു കുമാറിനെ നിരീക്ഷിച്ചു.
ഇതിനിടെ ബിന്ദു കുമാർ കാണാതാവുന്ന സമയം ടവർ ലൊക്കേഷൻ ചങ്ങാനാശ്ശേരി പൊലീസ് പരിധിയിലും മുത്തു കുമാറിന്റെ വീടിന്റെ പരിസരത്തുമായിരുന്നു. തുടർന്ന് വീണ്ടും മുത്ത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. കഴിഞ്ഞ മാസം 26ന് മുത്തുകുമാർ തന്നെ ബിന്ദു മോനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കഴിഞ്ഞ 15 വർഷമായി സുഹൃത്ത് ബന്ധമുള്ള ഇവർ അത്രയ്ക്ക് അടുപ്പമായിരുന്നു. നിശ്ചയിച്ചുറപ്പിച്ചിരുന്നപോലെ വൈകുന്നരേത്തോടെ വീട്ടിലെത്തിയ ബിന്ദു മോനെ മദ്യം നല്കിയാണ് മുത്തുകുമാർ സ്തകരിച്ചത്.
തുടർന്ന് ഇരുവരും ഒരുമിച്ചിരുന്ന മദ്യപിച്ചു. ഇതിനിടെ നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച്് മുത്തു കൂമാറിന്റെ മൂന്ന് സുഹൃത്തുക്കൾ കൂടി മദ്യവുമായി എത്തി. ബിന്ദുമോന ആലപ്പുഴയിലേക്ക് തിരികെ പോകേണ്ടതിനാൽ കൂടുതൽ മദ്യപിക്കുന്നില്ലന്ന പറഞ്ഞെങ്കിലും മുത്തു കുമാറിന്റെ സുഹൃത്തുക്കൾ കൂടി ചേർന്ന് നിർബന്ധിച്ച് മദ്യപിച്ചു. മദ്യലഹരിയിൽ മുത്തു കുമാർ തന്റെ ഭാര്യയുമായി തനിക്ക് എന്താണ് ബന്ധമെന്ന് ബിന്ദു മോനോടു ചോദിച്ചു. ഒരു ബന്ധവുമില്ലന്ന് ഒഴിഞ്ഞുമാറിയ ബിന്ദു മോനെ പിന്നീട് ഗുണ്ടകൾ കൂടിയായ മുത്തുകുമാറിന്റെ സുഹൃത്തിന്റെ സഹായത്താൽ മർദ്ദിച്ചവശനാക്കി. മൃതപ്രായനാക്കിയശേഷമാണ് ബിന്ദുമോനെ ഇവർ കൊന്നത്. കൊന്ന ശേഷം മൃതദേഹം വീട്ടിൽ തന്നെ പുറകിലെ ചായ്പ്പിലായി കുഴിച്ചു മൂടി.
മദ്യപാനവും അടി പിടിയും നടക്കുമ്പോൾ മുത്തുകുമാറിന്റെ മുന്നു മക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അവർ ഉറങ്ങിയ ശേഷമാണ് കൊലപാതകം നടന്നത്. മുത്തു കുമാറിന്റെ ഭാര്യ ഗൾഫിലാണ് അവിടെ വീട്ടു ജോലിക്ക് പോയതാണ്. സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണ് പോയത്. എന്നാൽ ഗൾഫിലുള്ള ഭാര്യയുമായി ബിന്ദുകുമാർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് മനസലാക്കിയ മുത്തുകുമാർ മാസങ്ങൾ നീണ്ട ആസുത്രണം നടത്തിയശേഷമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിനോടു പറഞ്ഞു.
ചെമ്മരപ്പള്ളി ഭാഗത്തു താമസിക്കുന്ന പുളിമൂട്ടിൽ വിപിൻ ബൈജു (24), പരുത്തുപ്പറമ്പിൽ ബിനോയ് മാത്യു (27), പൂശാലിൽ വരുൺ പി.സണ്ണി (29) എന്നിവരാണ് അറസ്റ്റിലായത്. വിപിനെയും ബിനോയിയെയും കോയമ്പത്തൂരിൽ നിന്നാണു പിടികൂടിയത്. ഇവർ രണ്ടു പേർക്കുമെതിരെ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ട്. ഇവരെ സഹായിച്ചതിനാണ് കോട്ടയത്തുനിന്നു വരുണിനെ പിടികൂടിയത്.
കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു ആലപ്പുഴയിൽനിന്നു കാണാതായ ബിന്ദുമോന്റെ മൃതദേഹമാണ് കുഴിച്ചുമൂടിയ നിലയിൽ ചങ്ങനാശേരി പൂവം എസി കോളനിയിലെ വീട്ടിൽ നിന്ന് ഈ മാസം ഒന്നിനു കണ്ടെത്തിയത്. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിലാണു പ്രതികൾ കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്