- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി കൗൺസിലർക്കുള്ളത് പെൺമകൾ; ആൺകുട്ടിയെ വേണമെന്ന ആഗ്രഹത്തിന് നൽകിയത് 1.8ലക്ഷം രൂപ; ബിജെപി കുടുംബത്തിന് കുട്ടിയെ നൽകിയത് രണ്ട് ഡോക്ടർമാർ ഉൾപ്പെട്ട റാക്കറ്റ്; വിനീത അഗർവാളും ഭർത്താവും അഴിക്കുള്ളിൽ; കുട്ടിയെ മോഷ്ടിച്ചതിൽ പൊലീസ് പറയുന്നത് അവിശ്വസനീയ കഥകൾ
ലക്നൗ: മഥുര റെയിൽവേ സ്റ്റേഷനിൽനിന്നു കാണാതായ ഏഴുമാസം പ്രായമുള്ള ആൺകുട്ടിയെ ബിജെപി നേതാവിന്റെ വീട്ടിൽനിന്നു കണ്ടെത്തിയതിൽ വമ്പൻ ദുരൂഹത. ആശുപത്രി മാഫിയയാണ് ഇതിന് പിന്നിൽ. ഗുരുതരമായ പിഴവുകൾ ബിജെപി നേതാവിനുമുണ്ടായി. കുഞ്ഞിനെ മഥുര റെയിൽവേ സ്റ്റേഷനിൽനിന്നു തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് നിർണ്ണായകമായത്. പൊലീസ് പറയുന്നത് അവിശ്വസനീയ കാര്യങ്ങളാണ്. ബിജെപി നേതാവിനെ രക്ഷിക്കാനാണോ ഇതെന്ന ആശങ്കയും ശക്തമാണ്.
വിനീതയും ഭർത്താവും ചേർന്ന് റാക്കറ്റിൽ ഉൾപ്പെട്ട രണ്ടു ഡോക്ടർമാരിൽനിന്ന് 1.8 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വാങ്ങിയതാണെന്നു പൊലീസ് പറഞ്ഞു. ഒരു ആൺകുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിലാണ് ഇവർ കുഞ്ഞിനെ വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കും ഒരു മകളുണ്ട്. ഇവർ ഉൾപ്പെടെ സംഭവത്തിൽ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പണം കൊടുത്ത് കുഞ്ഞിനെ വാങ്ങുന്നത് ക്രിമിനൽ കുറ്റമാണ്. ദത്തെടുത്ത് മാത്രമേ കുട്ടികളെ മറ്റുള്ളവർക്ക് വാങ്ങാൻ കഴിയൂ. ഇതാണ് ബിജെപി നേതാവ് അട്ടിമറിച്ചത്.
കഴിഞ്ഞയാഴ്ച, റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ അടുത്തുനിന്നും മോഷ്ടിച്ച കുഞ്ഞിനെയാണ് ഫിറോസാബാദിലെ ബിജെപി കൗൺസിലറായ വിനീത അഗർവാളുടെ വീട്ടിൽനിന്നു കണ്ടെത്തിയത്. കുട്ടികളെ മോഷ്ടിച്ച് വിൽക്കുന്ന റാക്കറ്റിനെ പിന്തുടർന്ന പൊലീസാണ് ഒടുവിൽ ബിജെപി നേതാവിന്റെ വീട്ടിൽ എത്തിയത്. ദമ്പതികൾ നൽകിയ പണം ഡോക്ടർമാരിൽ നിന്നു കണ്ടെടുത്തു. കുഞ്ഞിനെ മാതാപിതാക്കൾക്കു കൈമാറിയതായി പൊലീസ് വ്യക്തമാക്കി. മാതാപിതാക്കൾ ഉറങ്ങിക്കിടക്കുമ്പോൾ കുഞ്ഞിനെ മഥുര റെയിൽവേ സ്റ്റേഷനിൽനിന്നു തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
''ദീപ് കുമാർ എന്നയാളാണ് കുഞ്ഞിനെ തട്ടിയെടുത്തത്. ഹത്രാസ് ജില്ലയിലുള്ള ഒരു ആശുപത്രി കേന്ദ്രീകരിച്ചാണ് കുഞ്ഞുങ്ങളെ വിൽപന നടത്തുന്ന റാക്കറ്റ് പ്രവർത്തിക്കുന്നത്. സംഘത്തിന്റെ ഭാഗമായ രണ്ടു ഡോക്ടർമാരുടെതാണ് ആശുപത്രി. ദീപ് കുമാറും കുറച്ച് ആരോഗ്യ പ്രവർത്തകരും തട്ടിക്കൊണ്ടുപോകൽ സംഘത്തിലുള്ള ആളുകളാണ്.'' മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
മാതാപിതാക്കൾ ഉറങ്ങി കിടക്കുമ്പോൾ തട്ടിക്കൊണ്ടുപോയ ഏഴു വയസുള്ള ആൺകുഞ്ഞിനെ കാണാതായ സ്ഥലത്ത് നിന്ന് നൂറ് കിലോമീറ്റർ അകലെ ഫിറോസാബാദിലുള്ള ബിജെപി. നേതാവിന്റെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്. കഴിഞ്ഞ ആഴ്ചയാണ് മഥുര റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് കുഞ്ഞിനെ ഒരാൾ തട്ടിക്കൊണ്ടു പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കുഞ്ഞിനെ സ്റ്റേഷനിൽ നിന്ന് എടുത്തുകൊണ്ടു പോയ ആൾ അടക്കം സംഘത്തിലെ എട്ടു പേർ അറസ്റ്റിലായിട്ടുണ്ട്.
കുഞ്ഞിനെ അതിന്റെ അമ്മയ്ക്ക് കൈമാറിയതായി യുപി പൊലീസ് അറിയിച്ചു. പിടിയിലായ ഡോക്ടർമാരിൽ നിന്ന് പൊലീസ് പണവും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ആരോപണ വിധേയയായ നേതാവോ ബിജെപി. നേതൃത്വമോ തയ്യാറായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ