- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർദ്ധരാത്രിയിൽ ഒറ്റയ്ക്ക് സ്‌കൂട്ടറിൽ യാത്ര ചെയ്തും ആൺ സുഹൃത്തുക്കൾക്കൊപ്പം ബൈക്കിലും മറ്റും കറങ്ങി നടന്നും എംഡിഎംഎ ലക്ഷ്യസ്ഥാനത്തെത്തിച്ചു; ഏവിയേൻ പഠിക്കാനെത്തി കാരിയറായി; തൃക്കടവൂരിലുള്ള ബ്ളെയ്സിക്ക് വയസ്സ് 20; മൂടിവച്ചിട്ടും എംഡിഎംഎ കേസ് പുറത്ത്
കൊച്ചി; 20കാരി ഉൾപ്പെട്ട എംഡിഎംഎ കേസ് മൂടിവയ്ക്കാൻ ശ്രമിച്ച സംഭവത്തിൽ വിചിത്രവാദവുമായി എറണാകുളം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ഹനീഫ എംഎസ്. വിവരം അറിഞ്ഞ് ഇന്നലെ മറുനാടൻ ഈ ഉദ്യോഗസ്ഥനെ വിളച്ചപ്പോൾ അറസ്റ്റു വിവരം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറായിരുന്നില്ല.
അൽസമയം കഴിഞ്ഞ് ഈ ലേഖനെ മൊബൈലിൽ വിളച്ച്, പ്രതിയായ പെൺകുട്ടിക്ക് പ്രായം കുറവാണെന്നും വാർത്ത കൊടുക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ഈ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. പ്രായം കുറഞ്ഞവരെ അറസ്റ്റുചെയ്തപ്പോൾ മുമ്പും വാർത്ത കൊടത്തിരുന്നല്ലോ, പിന്നെ എന്താ ഈ കേസിൽ മാത്രം ഒരു മൃദുസമീപനം എന്ന് തിരിച്ചുചോദിച്ചപ്പോൾ ചോറുണ്ണാൻ ഇറങ്ങിയതാ..തിരിച്ചു വിളിയ്്ക്കാം എന്നും പറഞ്ഞ് സി ഐ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാത്തതിനാൽ വീണ്ടും സി ഐയെ വിളിച്ചു.റിങ് ചെയ്ത് അവസാനിച്ചിട്ടും സിഐ കോൾ എടുത്തില്ല.തുടർന്ന് വിവരം എറണാകുളം അസിസ്റ്റന്റ് എക്സൈസ്് കമ്മീഷണറെ വിളിച്ച് സി ഐയിൽ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി.
കേസിൽ ഒന്നും മറച്ചുവയ്ക്കാനില്ലന്നും സി ഐയെ ഉടൻ വിളിക്കാമെന്നും പറഞ്ഞാണ് അസി. കമ്മീഷണർ സംഭാഷണം ചുരുക്കിയത്.മി നിട്ടുകൾക്കുള്ളിൽ സി ഐയുടെ വിളിയെത്തി. കേസിൽ ഏതാനും പേരെക്കൂടി പിടികൂടാനുണ്ടെന്നും രണ്ട് ദിവസം കൂടി കഴിഞ്ഞ് വിവരങ്ങൾ കൈമാറാമെന്നുമായിരുന്നു ഇത്തവണ സിഐയുടെ നിലപാട്. പിടികൂടാനുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ വേണ്ടെന്നും അറസ്റ്റിലായ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ മതിയെന്നും പറഞ്ഞപ്പോൾ ,കോടതിയിൽ പോകാൻ ഇറങ്ങി നിൽക്കുകയാണെന്നും പറഞ്ഞ് സി ഐ സംഭാഷണം അവസാനിപ്പിയ്്കകുകയായിരുന്നു.ഇതുതന്നെയായിരുന്നു കേസിനെക്കുറിച്ചറിയാൻ വിളിച്ച മറ്റ മാധ്യമ പ്രവർത്തകരോടും ഈ ഉദ്യോഗസ്ഥന്റെ പ്രതികരണം.
യുവതി അറസ്റ്റിലായ വിവരം കാണിച്ച് മറുനാടൻ ഇന്നലെ വൈകിട്ട് വാർത്ത ചെയ്തിരുന്നു.സിഐ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ലെന്നും വാർത്തയിൽ സൂചിപ്പിച്ചിരുന്നു. ഈ വാർത്ത വന്നതിന് പിന്നാലെ സി ഐ ഈ ലേഖകനെ വീണ്ടും വിളിച്ച്,കേസിലെ സുപ്രധാന കണ്ണികളെ പിടിക്കാനുള്ളതുകൊണ്ടാണ് അറസ്റ്റിനെക്കുറിച്ച് കൂടതൽ വിവരങ്ങൾ നൽകാത്തതെന്നും വിളിച്ച മറ്റ് മാധ്യമപ്രവർത്തകരോട് ഇതെ വിവരങ്ങൾ തന്നെയാണ് പറഞ്ഞിട്ടുള്ളതെന്നും അവരെല്ലാം ഇത് അംഗീകരിച്ചെന്നും രണ്ട് ദിവസം കഴിയുമ്പോൾ ഫോട്ടോ സഹിതം വാർത്ത നൽകാമെന്നും മറ്റും അറയിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇന്നലെ അർദ്ധയോടെ ഒരു ഓൺലൈൻ മാധ്യമത്തിൽ യുവതിയുടെ ഫോട്ടോയും പിടികൂടിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും അടക്കം വാർത്ത പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇതെക്കുറിച്ച് മറുനാടൻ അന്വേഷിച്ചപ്പോൾ കേസെടുത്തത് സംബന്ധിച്ച് എക്സൈസ് കമ്മീഷണറുടെ ഗ്രൂപ്പിൽ വിവരങ്ങൾ പങ്കുവച്ചിരുന്നെന്നും ഓൺലൈൻ മാധ്യമ സ്ഥാപനത്തോട് താൽപര്യമുള്ള ഉദ്യോഗസ്ഥരിൽ ആരെങ്കിലും വിവരം ചോർത്തി നൽകിയതാവാമെന്നുമായിരുന്നു സിഐയുടെ പ്രതികരണം. റെയിഞ്ചോഫീസിൽ വച്ചെടുത്ത യുവതിയുടെ ഫോട്ടോയും കേസിൽ ഉൾക്കൊള്ളിച്ചിട്ടുള്ള വിവരങ്ങളുമാണ് ഓൺലൈൻ മാധ്യമത്തിൽ വന്നിട്ടുള്ളതെന്നും സിഐ സ്ഥിരീകരിച്ചു.ഇതുമൂലം കേസിൽ താൻ ലക്ഷ്യമിട്ടിരുന്ന കാര്യങ്ങൾ നടത്താൻ കഴിയാത്തതിലുള്ള വിഷമം പങ്കിടാനും സിഐ മറന്നില്ല.
കൊല്ലം തൃക്കടവൂർ കൂരീപ്പുഴ സ്വദേശിനി ബ്ലെയിസി(20)യെയാണ് സംഭവത്തിൽ എക്സൈസ് സംഘം അറസ്റ്റുചെയ്തിട്ടുള്ളത്.കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെ കൊച്ചി നോർത്തിലെ വട്ടോളി ടവേഴ്സിലെ ഫ്്ലാറ്റിൽ നിന്നാണ് ബ്ലെസിയെ കസ്ററഡിയിൽ എടുത്തത്.തുടർന്ന് നടത്തിയ പിരശോധനയിൽ 1.962 ഗ്രാം എംഡിഎംഎ കണ്ടെടുക്കയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
അർദ്ധരാത്രിയിൽ ഒറ്റയ്ക്ക് സ്‌കൂട്ടറിൽ യാത്ര ചെയ്തും ആൺസുഹൃത്തുക്കൾക്കൊപ്പം ബൈക്കിലും മറ്റും കറങ്ങിനടന്നും മറ്റുമാണ് യുവതി എംഡിഎംഎ ലക്ഷ്യസ്ഥാനത്തെത്തിച്ചിരുന്നതെന്നും ഏവിയേൻകോഴ്സ് പഠിക്കുന്നതിനായി കൊച്ചിയിൽ യുവതി മയക്കുമരുന്നുകടത്തുസംഘത്തിൽ കണ്ണിയായവുകയായിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.എന്നാൽ ഇക്കാര്യം എക്സൈസ് അധികൃതർ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
മറുനാടന് മലയാളി ലേഖകന്.