- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക തട്ടിപ്പിലെ വിവാദ നായികയുടെ പുതിയ നീക്കം രണ്ട് പൊലീസുദ്യോഗസ്ഥരെയും ഒരു മുൻ മുഖ്യമന്ത്രിയുടെ മകനെയും ലക്ഷ്യമിട്ട്; സിബിഐ ഒന്നും അന്വേഷിക്കാതെ പരാതികൾ ഒതുക്കുന്നെന്ന് ആരോപണം; സിബിഐയെ ഉപയോഗിച്ച് പ്രതിയോഗികളെ വരുതിയിലാക്കാൻ പുതിയ നീക്കമോ ?
കൊച്ചി: വിവാദ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസിൽ നിന്ന് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കം 14 പേരെ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി സിബിഐയ്ക്കെതിരേ തട്ടിപ്പു കേസിലെ പ്രതിയായ വിവാദ നായിക രംഗത്തെത്തിയത് ഉന്നതരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ഒരു മുൻ മുഖ്യമന്ത്രിയുടെ മകനെയും ലക്ഷ്യമിട്ട്. ഇതേക്കുറിച്ച് സിബിഐയോട് വിശദീകരണം തേടിയിരിക്കുകയാണ് ഹൈക്കോടതി.
നിലവിൽ നാലു പേർക്കെതിരെ മാത്രമാണ് അന്വേഷണമെന്നു പരാതിക്കാരി ഹർജിയിൽ ആരോപിക്കുന്നത്. കെ.സി.വേണുഗോപാൽ, എംപിമാരായ ഹൈബി ഈഡൻ, അടൂർപ്രകാശ്, മുന്മന്ത്രിയും എംഎൽഎയുമായ എ.പി.അനിൽകുമാർ, ബിജെപി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരെ പ്രതികളാക്കിയാണ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ആറ് എഫ്.ഐ.ആറുകൾ സിബിഐ അഡി.സൂപ്രണ്ട് സി.ബി.രാമദേവൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കെ.സി. വേണുഗോപാലിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഉമ്മൻ ചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളിൽ പങ്കാളിയാകൽ എന്നീ കുറ്റങ്ങളാണ് സിബിഐ ചുമത്തിയത്. ഹൈബി ഈഡനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, അടൂർ പ്രകാശിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകേ നടന്ന് ശല്യംചെയ്യൽ എന്നിവയാണ് ചുമത്തിയത്. അബ്ദുള്ള കുട്ടിക്കെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി ശല്യം ചെയ്യൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങളാണുള്ളത്.
പത്തുവർഷം മുൻപുള്ള തെളിവുകൾ കണ്ടെടുക്കുക ശ്രമകരമാണെന്ന് സിബിഐ ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. ഹൈബി ഈഡനെതിരായ കേസിൽ തെളിവില്ലെന്ന് സിബിഐ വ്യക്തമാക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് പുറത്തുവപ്പോൾ അവരുടെ വീടുകൾ റെയ്ഡ് ചെയ്യുകയും ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുക്കുകയും ചെയ്ത ഉന്നത ഉദ്യോഗസ്ഥനെയും അടുത്തിടെ സ്വർണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധപ്പെട്ട നടപടിയുടെ പേരിൽ പദവി നഷ്ടമാവുകയും ചെയ്ത മറ്റൊരു ഉദ്യോഗസ്ഥനെയുമാണ് വിവാദനായിക ലക്ഷ്യമിടുന്നത്
ആദ്യത്തെ ഉദ്യോഗസ്ഥൻ റെയ്ഡിൽ പിടിച്ചെടുത്ത രണ്ട് ഫോണുകളും ലാപ്ടോപ്പുകളും ഇതുവരെ കോടതിയിലെത്തിയിട്ടില്ല. ഇതേക്കുറിച്ച് വിവാദനായിക നേരത്തേ പരാതി നൽകിയതാണ്. രണ്ടാമത്തെ ഉദ്യോഗസ്ഥൻ അവരെ നിരന്തരം ഫോണിൽ വിളിച്ച് അശീല സംഭാഷണം നടത്തിയെന്ന് പരാതി നൽകിയിരുന്നതാണ്. ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായും പരാതിയുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രിയുടെ മകനെതിരെ സിബിഐ അന്വേഷിക്കുന്നില്ലെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. ഏറെ ജനകീയനായ രാഷ്ട്രീയ നേതാവിന്റെ മകനാണിയാൾ. തന്നെ ദുരുപയോഗം ചെയ്ത എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിടണം എന്നാണ് ഹർജിക്കാരി ആവശ്യപ്പെട്ടിരിക്കുന്നത്.
കെ.സി.വേണുഗോപാലിനെതിരായ ഡിജിറ്റൽ തെളിവുകൾ സിബിഐയ്ക്ക് പരാതിക്കാരി കൈമാറിയിട്ടുണ്ട്. സിബിഐയുടെ മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് തെളിവ് നൽകിയത്. 2012 മേയിൽ അന്ന് മന്ത്‌റിയായിരുന്ന എ.പി.അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നാണ് പരാതി. ടൂറിസം പദ്ധതിക്ക് സഹായം തേടി അനിൽകുമാറിനെ കാണാനെത്തിയപ്പോൾ ദുരനുഭവമുണ്ടായെന്നും മന്ത്രി മന്ദിരത്തിൽനിന്ന് കരഞ്ഞുകൊണ്ട് തിരികെ ഇറങ്ങി വരുമ്പോൾ ഡ്രൈവർ മൊബൈലിൽ എടുത്തതാണെന്നും അവകാശപ്പെട്ടാണ് ദൃശ്യങ്ങൾ പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്.
പിന്നീട് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകളും പീഡനസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ തെളിവുകൾ നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നില്ല. ഉന്നയിച്ച ആരോപണങ്ങൾക്ക് തന്റെ പക്കൽ തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ ഡിജി?റ്റൽ തെളിവുകൾ കൈമാറുന്നില്ലന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്