- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കിയോട് ആ ക്രൂരത ചെയ്തത് വിദ്യയും മഞ്ജുവുമോ? വെങ്ങാലൂർ സ്വദേശിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് പൊലീസ്; കൂലിപ്പണിചെയ്തുണ്ടാക്കിയ മാല മോഷണം പോയതിൽ നെഞ്ചുപൊട്ടി കരഞ്ഞ ചക്കിയുടെ കണ്ണീരിന് ഉത്തരം തേടി പൊലീസ്
മലപ്പുറം: മലപ്പുറം തിരൂരിൽ ബസ്സിൽ വെച്ച് യാത്രക്കാരിയുടെ പണം മോഷ്ടിക്കുകയും സ്വർണ്ണ മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.മധുര സ്വദേശികളായ വിദ്യ(23) മഞ്ജു(26) എന്നിവരെയാണ് തിരൂർ പുല്ലൂരാലിൽ വെച്ച് അറസ്റ്റ് ചെയ്തത്. വെങ്ങാലൂർ സ്വദേശിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.മുൻപും ഇത്തരം കേസിൽ പിടിയിലായിട്ടുള്ളവരാണ് യുവതികൾ.
സമീപപ്രദേശങ്ങളിലെ ക്ഷേത്രോത്സവങ്ങൾക്കിടെ നടന്ന മാല മോഷണങ്ങളുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇവരുടെ പങ്ക് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും തിരൂർ സിഐ ജിജോ എം.ജെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വൈരംകോട് ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന വയോധികയായ ചക്കിയുടെ സ്വർണ്ണ മാല ബസിൽ നിന്ന് നഷ്ടപ്പെട്ടത്.തുടർന്നു ബസ്, യാത്രക്കാരുമായി പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തിയെങ്കിലും ആഭരണം കണ്ടെത്താനായിരുന്നില്ല.
തിരൂർ എറ്റരിക്കടവ് സ്വദേശിനി ചക്കിക്ക് നഷ്ടമായത് രണ്ട് പവനോളം തൂക്കം വരുന്ന മാലയാണ്. തുടർന്നു സ്റ്റേഷനിൽ മുന്നിൽ കരഞ്ഞ് തളർന്ന് ചക്കി പൊലീസുകാർക്കുൾപ്പടെ നൊമ്പര കാഴ്‌ച്ചയായിരുന്നു.സഹോദരികളായ നീലി, കാളി എന്നിവരോടൊപ്പം തിരൂരിലേക്ക് വരുന്നതിനിടെയാണ് ചക്കിയുടെ കഴുത്തിൽ നിന്ന് മാലനഷ്ടമായത്. വൈരംകോട് ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്നു സംഘം. മാല നഷ്ടമായ വിവരപം അറിഞ്ഞയുടൻ ചക്കി ബഹളം വെച്ചതോടെ യാത്രക്കാരുമായി ബസ് തിരൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
യാത്രക്കാരെ മുഴുവൻ ദേഹപരിശോധനക്ക് വിധേയമാക്കിയെങ്കിലും മാല കണ്ടെടുക്കാനായില്ല. മാല നഷ്ടപ്പെട്ട വിവരം അറിയുന്നതിന് തൊട്ട്മുമ്പായി മൂന്ന് പേരുള്ള സ്ത്രീ സംഘം തിരക്കിട്ട് ബസിൽ നിന്ന് ഇറങ്ങിയിരുന്നുവെത്രെ. വൈരംകോട് ഉത്സവമായതിനാൽ ബസിൽ നല്ല തിരക്കായിരുന്നു. ഈ തിരക്ക് മുതലെടുത്താണ് കവർച്ച നടത്തിയത്. ബസിൽ നിന്ന് തിരക്കിട്ട് ഇറങ്ങിയ സംഘമാകും മാല കവർന്നതെന്നാണ് സംശയം.
കൂലിപ്പണിക്ക് പോയി സ്വരുക്കൂട്ടിയ പണമുപയോഗിച്ച് വാങ്ങിയ ആഭരണമാണ് ചക്കിക്ക് നഷ്ടമായത്.തുടർന്നുചക്കിയുടെ കണ്ണീരൊപ്പി തിരൂരിലൊരു സ്വർണ്ണ വ്യാപാരി രംഗത്തുവന്നിരുന്നു.തിരൂർ ഫൈസൽ ജൂവലറി ഉടമ ഫൈസലാണ് പുതിയ സ്വർണ്ണമാല സമ്മാനിച്ച് നന്മരൂപമായി ചക്കിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.അറസ്റ്റിലായ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്