- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീശ മാധവന്റെ കഥയെ ഓർമ്മിപ്പിക്കുന്ന പോലെ കുട്ടിക്കള്ളൻ വലിയ കള്ളനായി! കുട്ടിക്കാലം മുതൽ ചെറിയ മോഷണങ്ങളിലൂടെ പരിശീലനം; മുതിർന്നപ്പോൾ സമർഥനായ കള്ളനും; തളിപ്പറമ്പിലെ ഡേയിൻ ജോമോനെ പൊലീസ് പൊക്കിയത് ഒന്നര പവന്റെ മാല പൊട്ടിച്ച കേസിൽ
കണ്ണൂർ: മീശ മാധവൻ എന്ന സിനിമയിൽ ദിലീപ് ചെയ്ത മാധവൻ എന്ന കഥാപാത്രം ആദ്യം ചെറിയ ചെറിയ കളവുകൾ ചെയ്ത് ഗ്രാമത്തിലെ തന്നെ വലിയ കള്ളനായി മാറുന്ന ഒന്നായിരുന്നു. അതിനെ ഓർമ്മിപ്പിക്കുന്ന പോലെയാണ് കണ്ണൂരിൽ നടന്ന സംഭവം. കുട്ടിക്കാലം മുതലേ ചെറിയ ചെറിയ മോഷണങ്ങൾ ചെയ്ത് ഇപ്പോൾ വലിയ കള്ളനായി മാറിയിരിക്കുകയാണ് ഡേയിൻ ജോമോൻ എന്ന 19 കാരൻ.
തളിപ്പറമ്പിൽ ഒന്നര പവന്റെ മാല പൊട്ടിച്ച കേസിനാണ് കഴിഞ്ഞദിവസം ഡൈനിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മാട്ടൂൽ ജസീന്തയിൽ ആണ് ഡേയ് ജോമോൻ താമസിച്ചിരുന്നത്. ഡിസംബർ 7 വൈകുന്നേരം ആറരയോടെ പൂക്കോത്ത് നടയിൽ റോഡിൽ കൂടി നടന്നു പോകുകയായിരുന്നു 74 കാരിയായ പട്ടാണി കമലാക്ഷിയുടെ കഴുത്തിൽ നിന്നും ഒന്നര പവന്റെ മാല മോഷ്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
പൂക്കോത്ത് നട എൽ ഐ സി റോഡിൽ വച്ച് ആയിരുന്നു സംഭവം. എതിരെ നടന്നുവന്ന് മാല പൊട്ടിച്ച് ഡേ അതിവേഗം ഓടി ക്ലാസിക് തിയറ്ററിന്റെ ഭാഗത്തേക്ക് രക്ഷപ്പെട്ടു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ദൃശ്യങ്ങൾ അവ്യക്തമായിരുന്നു. പക്ഷേ സിസിടിവി ദൃശ്യങ്ങളും സൈബർ സെല്ലിന്റെ സഹായവും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. ഈ അന്വേഷത്തിലാണ് പ്രതി ജോമോൻ ആണെന്ന് കണ്ടെത്തിയത്.
സംഭവം നടന്ന സമയത്ത് പൂക്കോത്ത് നടയിലെ ടവറിന്റെ കീഴിൽ വരുന്ന ആളുകളുടെ നമ്പർ കേന്ദ്രീകരിച്ച് നിരവധിപേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എസ് ഐ ദിനേശൻ കൊതേരിക്ക് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് ടൗണിൽ വെച്ച് പ്രതിയെ പൊലീസ് പിടികൂടിയത്.
മാട്ടൂൽ തങ്ങൾ പള്ളിക്ക് സമീപം താമസക്കാരനായ പ്രതി കുറച്ചുകാലമായി ജസീന്തയിലാണ് താമസിച്ചു വരുന്നത്. ചെറുപ്പം മുതലേ കൊച്ചുകൊച്ചു മോഷണങ്ങൾ ഡെയിന് ശീലമായിരുന്നു. അതുകൊണ്ട് മാധവൻ മീശമാധവൻ ആയതുപോലെ ഡേയിൻ ജോമോൻ നാട്ടുകാരുടെ ഇടയിൽ ഡെയിഞ്ചർ മാനായി മാറി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇപ്പോൾ റിമാൻഡിൽ ആണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്