തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ മാല മോഷണം അരങ്ങേറി. മൂന്നു സ്ഥലങ്ങളിൽ നിന്നായി മൂന്ന് സ്ത്രീകളുടെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 4. 30 മണിക്ക് ശേഷം ആണ് മാല മോഷണം അരങ്ങേറിയത്.

വടക്കാഞ്ചേരിയിൽ അടുക്കം എന്ന സ്ഥലത്ത് വെച്ച് ശാന്ത മനോഹരൻ എന്ന 50കാരിയുടെ 3മ്പ പവൻ വരുന്ന മാലയും അഞ്ചുമണിയോടെ അടുപ്പിച്ച് പാലക്കുളങ്ങര ശാസ്താ റോഡിൽ വച്ച് ഉമാനാരായണൻ എന്ന 57 വയസ്സുകാരിയുടെ മൂന്നു പവന്റെ മാലയും അഞ്ചരയോടെ കീഴാറ്റൂരിൽ വെച്ച് ജയമാലിനി എന്ന സ്ത്രീയുടെ രണ്ടു പവൻ വരുന്ന മാലയുമാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്.

ചുവന്ന സ്‌കൂട്ടിയിൽ വന്ന വ്യക്തിയാണ് മാല പൊട്ടിച്ചത് എന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇയാൾ ഹെൽമെറ്റ് ആണ് സഞ്ചരിക്കുന്നത് എന്നാണ് മാല മോഷ്ടിക്കപ്പെട്ട വ്യക്തികൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഈ മാല മോഷണം കേസിന്റെ ദുരൂഹത നീങ്ങാൻ ഡിവൈഎസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘത്തെയും നിയമിച്ചു.

തളിപ്പറമ്പ് ഡിവൈഎസ്‌പി എം പി വിനോദ്, ഇൻസ്‌പെക്ടർ എ വി ദിനേശൻ, പ്രിൻസിപ്പാൾ എസ് ഐ ദിനേശൻ കോരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം. ഒരു മണിക്കൂറിനിടയിൽ മൂന്ന് സ്ത്രീകളുടെ മാല നഷ്ടപ്പെട്ടതിനാൽ പ്രദീപ് സ്‌കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. മാല മോഷ്ടിച്ച വ്യക്തിയെ പറ്റിയുള്ള നിർണായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ചുവപ്പു കളർ സ്‌കൂട്ടി വാങ്ങിച്ചവരുടെയും അതുമായി ബന്ധപ്പെട്ടവരുടെയും വിവരങ്ങൾ പൊലീസ് ഇപ്പോൾ ശേഖരിച്ച് വരികയാണ്. ശാന്തയുടെയും ഉമ്മാ നാരായണന്റെയും മാല പിന്നിലൂടെ വന്നാണ് കള്ളൻ പൊട്ടിച്ചത് എങ്കിൽ മുന്നിലൂടെ വന്നാണ് കീഴാറ്റൂരിലെ ജയ മാലിനിയുടെ മാല കവർന്നത്. കഴുത്തിൽ മാല കണ്ട ഉടനെ സ്ത്രീകളെ ലക്ഷ്യം വെച്ച് അടുത്തെത്തി മാല പൊട്ടിക്കുന്ന വ്യക്തിയാണ് ഇത് എന്നാണ് പൊലീസ് നിഗമനം. പ്രതിയെ പിടിക്കും എന്ന് വ്യക്തമാക്കി.