- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേക്ക് മുറിക്കാൻ ആദ്യം കൈക്കൂലി ചോദിച്ചത് രണ്ടായിരം; തേക്കിന്റെ വില അരലക്ഷത്തിന് മുകളിലെന്ന് അറിഞ്ഞതോടെ പതിനായിരം രൂപ വേണമെന്നായി; മുൻകരുതലായി പണം വാങ്ങിയത് കൈയിൽ ഗ്ലൗസിട്ട ശേഷം; സീനിയർ ക്ലർക്ക് ചന്ദ്രൻ പണം വാങ്ങി കൂട്ടിയത് ഇടം വലം നോക്കാതെ; കൈക്കൂലിക്കാരൻ കുടുങ്ങുമ്പോൾ
തൃശൂർ : വീട്ടുവളപ്പിൽ നിൽക്കുന്ന തേക്ക് മരം മുറിക്കാൻ വില്ലേജിൽ നിന്നുള്ള അനുതിക്കായെത്തിയപ്പോൾ ആദ്യം ചോദിച്ചത് രണ്ടായിരം രൂപ. പിന്നാലെ മുറിക്കുന്ന തേക്കിന് 55000 രൂപ ലഭിക്കുമെന്നായപ്പോൾ പതിനായിരം രൂപ കിട്ടണമെന്നായി. കൈകൂലി വാങ്ങുന്നതിനിടെ ഇന്നലെ തൃശൂർ കോട്ടപ്പുറം - ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്കും വില്ലേജ് ഓഫീസർ ഇൻചാർജ്ജുമായിരുന്ന വേലൂർ എടക്കളത്തൂർ വീട്ടിൽ ചന്ദ്രൻ (54) നെയാണ് വിജിലൻസ് കൈയോടെ പൊക്കിയത്.
ഡി.വൈ.എസ്‌പി. ജിം പോളിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്നലെ രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസർ അവധിൽ പോയ ദിവസങ്ങളിലേക്ക് ചുമതല കിട്ടിയ ചന്ദ്രൻ പണം വാങ്ങി കൂട്ടിയത് ഇടം വലം നോക്കാതെയാണ്. കോട്ടപ്പുറം ചിറ്റണ്ട വില്ലേജിലായിരുന്നു സംഭവം. വില്ലേജ് ഓഫീസർ വകുപ്പ്കല പരിശീലനത്തിനായി അവധിയിലായപ്പോഴാണ് ചന്ദ്രന് ചുമതല കിട്ടിയത്. ഇന്നലെ വില്ലേജ് ഓഫീസർ അവധികഴിഞ്ഞ് ചുമതല തിരിച്ചേൽക്കാൻ എത്തുമെന്ന് അറിയിപ്പ് ലഭിച്ചതോടെ രാവിലെ തന്നെ ചന്ദ്രൻ പണിയൊപ്പിച്ചു. മരം മുറിക്കാനുള്ള അനുമതി നൽകാൻ രേഖയിൽ രാവിലെ തന്നെ ഒപ്പ് വെച്ച് നൽകാൻ ചന്ദ്രൻ പദ്ധതി ആസൂത്രം ചെയ്തു.
കമറുദ്ദീൻ എന്ന ആളാണ് മരം മുറി അനുമതിക്കായി അപേക്ഷ നൽകിത്. 55000 രൂപ വില വരുന്ന തേക്ക് തടിയാണ് മുറിക്കാനുണ്ടായിരുന്നു. ആദ്യം സമീപിച്ചപ്പോൾ ചന്ദ്രൻ രണ്ടായിരം രൂപ മാത്രമാണ് കൈകൂലി ആവശ്യപ്പെട്ടിരുന്നത്. പിന്നീടത് അത് പതിനായിരം രൂപയായി ഉയർത്തുകയായിരുന്നു. അതോടെയാണ് കമറുദ്ദീൻ വിജിലൻസിനെ സമീപിച്ചത്. ഇന്നലെ രാവിലെ സ്വന്തം ക്വാളിസ് കാറിൽ വില്ലേജ് ഓഫീസിലെത്തിയ ചന്ദ്രൻ കൈക്കൂലി പിടിക്കപ്പെടുമെന്ന മുൻകരുതലെന്ന നിലയിൽ ഗ്ലൗസ് ധരിച്ച് കൈകൊണ്ടാണ് കൈകൂലി പണം സ്വീകരിച്ചത്. എന്നാൽ സമീപത്ത് മറഞ്ഞു നിന്ന വിജിലൻസ് സംഘം ചാടി വീണ് കയ്യോടെ പിടികൂടുകയായിരുന്നു.
വിജിലൻസ് പൊടിയിട്ട് നൽകിയ പതിനായിരം രൂപക്കുള്ള നോട്ടുകളാണ് കമറുദ്ദീൻ ചന്ദ്രന് നൽകിയത്. ചന്ദ്രൻ കൈ രാസലായിനിയിൽ മുക്കിയതോടെ തനി നിറം തെളിഞ്ഞു. ഉടൻ അറസ്റ്റിലാകുകയും ചെയ്തു. ആഡംഭര ജീവിതമാണ് വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്കായ ചന്ദ്രൻ നയിച്ചിരുന്നതെന്നും വിജിലൻസ് കണ്ടെത്തി. വിജിലൻസ് സിഐ സുനിൽ കുമാറും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്