- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ പെൺകുട്ടിയുമായി രാത്രി കറങ്ങുമ്പോൾ പെട്രോൾ തീർന്നു; ഇതോടെ കാമുകന്റെ വീടിന് അടുത്തുള്ള തോടിന് സമീപം അഭയം തേടി; ലൊക്കേഷനിൽ എല്ലാം തെളിഞ്ഞപ്പോൾ ചെറുതോണിയിലെ ഒളിച്ചോട്ടം പൊളിഞ്ഞു; ഒൻപതാം ക്ലാസുകാരിയും കാമുകനും പൊലീസ് സംരക്ഷണയിൽ
ഇടുക്കി: ചെറുതോണി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ കൗമാരക്കാരായ കമിതാക്കളെ പൊലീസ് കണ്ടെത്തി. രാത്രിയിൽ ബന്ധുവീട്ടിൽ കുടുംബാംഗങ്ങൾക്ക് ഒപ്പം ഉറങ്ങാൻ കിടന്ന പെൺകുട്ടി പുലർച്ചെ ഒന്നരയോടെ കാണാതാവുകയായിരുന്നു .
ഇടുക്കി സർക്കിൾ ഇൻസ്‌പെക്ടർ ജയൻ ബിയുടെ നേതൃത്വത്തിൽ രാത്രി തന്നെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും കൂടെ ഒളിച്ചോടിയ കൗമാരക്കാരനെയും കണ്ടെത്തുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കൗമാരക്കാരിയാണ് ഇന്നലെ രാത്രി 11:30 ഓടെ കാമുകുനൊപ്പം ഒളിച്ചോടിയത്. താന്നികണ്ടത്തുള്ള ബന്ധുവീട്ടിൽ കുടുംബാങ്ങളോടൊപ്പം ഉറങ്ങാൻകിടന്ന പെൺകുട്ടി പുലർച്ചെ ഒന്നരയോടെയാണ് കാണാതായ വിവരം കുടുംബാംഗങ്ങൾ അറിയുന്നത്.
വീട്ടിൽ മൊബൈൽ ഫോണും ചെരിപ്പും ഉപേക്ഷിച്ചായിരുന്നു പെൺകുട്ടി 17കാരനോടൊപ്പം സ്‌കൂട്ടറിൽ നാടുവിട്ടത്. വിവരം അറിഞ്ഞ് എത്തിയ ഇടുക്കി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി ജയൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ശേഖരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടുകൂടെ ഒപ്പം പോയ കൗമാരക്കാരന്റെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തുകയുമായിരുന്നു.
ഇടുക്കി മണിയാറൻ കുടി സ്വദേശിയാണ് കൗമാരക്കാരൻ. ബൈക്കിൽ പെൺകുട്ടിയുമായി സഞ്ചരിക്കുന്നതിനിടെ ഇവരുടെ വാഹനത്തിൽ പെട്രോൾ തീരുകയും തുടർന്ന് ഇവർ ഇരുവരും കൗമാരക്കാരന്റെ വീട്ടിലേക്ക് രാത്രിയിൽ എത്തുകയുമായിരുന്നു. തുടർന്ന് വീടിനടുത്തുള്ള തോടിന് സമീപത്ത് ഇരുവരും ഏറെ സമയം ചെലവഴിച്ചു. പൊലീസ് ഈ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ഇടുക്കി സ്റ്റേഷനിൽ ഇരുവരെയും എത്തിച്ച പൊലീസ് തെളിവെടുപ്പുകൾ നടത്തി.
പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം മാത്രമായിരിക്കും തുടർ നടപടി എന്ന് സി ഐ ബി ജയൻ അറിയിച്ചു. സീനിയർ സി പി ഓ ജീനു, സ്റ്റാൻലി , സന്ധ്യ എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് കുട്ടികളെ കണ്ടെത്തിയത്.
മറുനാടന് മലയാളി ലേഖകന്.